ഒ​ന്നി​ൽ പി​ഴ​ച്ചാ​ൽ മൂ​ന്നി​ൽ... റി​വ്യൂ ഭാ​ഗ്യം ഗെ​യി​ലി​നെ തു​ണ​ച്ച​ത് ര​ണ്ടു​വ​ട്ടം
നോ​ട്ടിം​ഗ്ഹാം: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് വി​ൻ​ഡീ​സ് ഓ​പ്പ​ണ​ർ ക്രി​സ് ഗെ​യി​ലി​നെ റി​വ്യൂ ഭാ​ഗ്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ര​ണ്ടു​ത​വ​ണ. അ​തും ഒ​രേ ഓ​വ​റി​ൽ.

മി​ച്ച​ൽ സ്റ്റാ​ർ​ക്കെ​റി​ഞ്ഞ മൂ​ന്നാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ൽ ലേ​റ്റ് ഡ്രൈ​വി​നു ഗെ​യി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്ത് ബാ​റ്റി​നു സ​മീ​പ​ത്തു​കൂ​ടി കീ​പ്പ​റു​ടെ കൈ​ക​ളി​ൽ എ​ത്തി. നേ​രി​യ ശ​ബ്ദം കേ​ട്ട​യു​ട​ൻ ഓ​സീ​സ് താ​ര​ങ്ങ​ൾ അ​പ്പീ​ൽ ചെ​യ്തു. അ​മ്പ​യ​ർ ഔ​ട്ട് വി​ളി​ക്കു​ക​യും ചെ​യ്തു. പക്ഷേ, ഗെ​യി​ൽ അ​പ്പോ​ൾ ത​ന്നെ റി​വ്യൂ ന​ൽ​കി.

പ​ന്ത് സ്റ്റം​പി​ലാ​ണ് കൊ​ണ്ട​തെ​ന്ന് റീ​പ്ലേ​ക​ളി​ൽ വ്യ​ക്ത​മാ​യി. എ​ന്നാ​ൽ, ബെ​യി​ൽ​സ് അ​ന​ങ്ങാ​തി​രു​ന്ന​ത് ഗെ​യി​ലി​ന് തു​ണ​യാ​യി. തൊ​ട്ട​ടു​ത്ത പ​ന്ത് വൈ​ഡ് ആ​യി. അ​ത് വീ​ണ്ടും ചെ​യ്ത​പ്പോ​ഴാ​ണ് അ​മ്പ​യ​ർ​ക്ക് രണ്ടാംവട്ടം പി​ഴ​ച്ച​ത്. എ​ൽ​ബി​ഡ​ബ്ല്യു അ​പ്പീ​ൽ അ​മ്പ​യ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഗെ​യി​ൽ വീ​ണ്ടും റി​വ്യൂ ന​ൽ​കി. ലെ​ഗ്സ്റ്റം​പി​ന് പു​റ​ത്തേ​ക്ക് പോ​യ പ​ന്തി​ലാ​ണ് അം​പ​യ​ർ ഔ​ട്ട് വി​ളി​ച്ച​തെ​ന്ന് റീ​പ്ലേ​ക​ളി​ൽ തെ​ളി​ഞ്ഞു. അ​തോ​ടെ ഗെ​യി​ലി​ന് വീ​ണ്ടും ക്രീ​സി​ൽ തു​ട​രാ​മെ​ന്നാ​യി.

എ​ന്നാ​ൽ, ഗെ​യി​ലി​നെ പു​റ​ത്താ​ക്കാ​നു​ള്ള യോ​ഗം സ്റ്റാ​ർ​ക്കി​നു ത​ന്നെ​യാ​യി​രു​ന്നു. സ്റ്റാ​ർ​ക്കെ​റി​ഞ്ഞ അ​ഞ്ചാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ങ്ങി ഗെ​യി​ൽ മ​ട​ങ്ങി. ഇ​ത്ത​വ​ണ​യും ഗെ​യി​ൽ റി​വ്യൂ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മൂ​ന്നാം ത​വ​ണ റി​വ്യൂ ഭാ​ഗ്യം ഗെ​യി​ലി​നെ തു​ണ​ച്ചി​ല്ല.