സു​വ​ർ​ണാ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ച് വി​ൻ​ഡീ​സ്; ഓ​സീ​സി​ന് 15 റ​ൺ​സി​ന്‍റെ വി​ജ​യം
നോ​ട്ടിം​ഗ്ഹാം: ജ​യി​ക്കാ​ൻ എ​ല്ലാ സാ​ധ്യ​ത​ക​ളു​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ച് വി​ൻ​ഡീ​സ്. 15 റ​ൺ​സി​ന് വി​ൻ​ഡീ​സി​നെ ഓ​സീ​സ് മു​ട്ടു​കു​ത്തി​ച്ചു. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 49 ഓ​വ​റി​ൽ 288 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ട്, വി​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 273 റ​ൺ​സ്. ഓ​സീ​സ് ഉ​യ​ർ​ത്തി​യ 289 റ​ൺ​സെ​ന്ന വി​ജ​യ​ല​ക്ഷ്യം വി​ൻ​ഡീ​സി​ന് മ​റി​ക​ട​ക്കാ​നാ​കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

എ​ന്നാ​ൽ, ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് വി​ൻ​ഡീ​സി​ന് വി​ന​യാ​യി. 68 റ​ൺ​സെ​ടു​ത്ത ഷാ​യ് ഹോ​പ്പ്, 51 റ​ൺ​സെ​ടു​ത്ത ജെ​യ്സ​ൺ ഹോ​ൾ​ഡ​ർ, 40 റ​ൺ​സെ​ടു​ത്ത നി​ക്കോ​ളാ​സ് പൂ​ര​ൻ എ​ന്നി​വ​രാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്.

21 വീ​തം റ​ൺ​സെ​ടു​ത്ത ക്രി​സ് ഗെ​യി​ലും ഷി​മോ​ൺ ഹെ​റ്റ്മെ​യ​റു​മാ​ണ് ഹോ​പ്പി​നും ഹോ​ൾ​ഡ​റി​നും പൂ​ര​നും കു​റ​ച്ചെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കി​യ​ത്. അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത പാ​റ്റ് ക​മ്മി​ൻ​സാ​ണ് വി​ൻ​ഡീ​സി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. പാ​റ്റ് ക​മ്മി​ൻ​സ് ര​ണ്ടും ആ​ദം സാം​പ ഒ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

നേ​ര​ത്തെ, എ​ട്ടാ​മ​നാ​യി​റ​ങ്ങി വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​രു​ടെ വീ​ര്യ​ത്തെ അ​ടി​ച്ചൊ​തു​ക്കി​യ നാ​ഥ​ൻ കോ​ൾ​ട്ട​ർ​നൈ​ലി​ന്‍റെ​യും, "നൈ​ൽ' കു​ലം​കൊ​ത്തി​യൊ​ഴു​കു​മ്പോ​ൾ ഒ​ര​റ്റ​ത്ത് ന ​ങ്കൂ​ര​മി​ട്ട അ​ല​ക്സ് കാ​റെ​യും മു​ൻ​നി​ര​യി​ൽ താ​ളം ക​ണ്ടെ​ത്തി​യ ഏ​ക ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ​യും പ്ര​ക​ട​ന മി​ക​വി​ലാ​ണ് 49 ഓ​വ​റി​ൽ ഓ​സീ​സ് 288 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്.

ഷെ​ല്‍​ഡ​ണ്‍ കോ​ട്രെ​ല്‍ ന​യി​ച്ച വി​ന്‍​ഡീ​സ് പേ​സ് നി​ര ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ് ഓ​ര്‍​ഡ​റി​നെ ത​ക​ര്‍​ത്ത​പ്പോ​ള്‍ ടീം അഞ്ചിന് 79 റൺസ് ​എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണി​രു​ന്നു. സ്മി​ത്തും സ്റ്റോ​യി​നി​സു​മാ​ണ് ഓ​സീ​സി​നെ വ​മ്പ​ൻ ത​ക​ർ​ച്ച​യി​ൽ നി​ന്ന് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. 41 റ​ണ്‍​സ് നേ​ടി കൂ​ട്ടു​കെ​ട്ട് മു​ന്നോ​ട്ട് പോ​ക​വെ സ്റ്റോ​യി​നി​സ് വീ​ണു. 19 റ​ണ്‍​സാ​ണ് താ​രം നേ​ടി​യ​ത്. ആ​റാം വി​ക്ക​റ്റി​ല്‍ സ്മി​ത്ത്- കാ​റെ കൂ​ട്ടു​കെ​ട്ട് 67 റ​ൺ​സെ​ടു​ത്ത് മ​ഞ്ഞ​പ്പ​ട​യെ മു​ന്നോ​ട്ട് ന​യി​ച്ചു.

45 റ​ൺ​സെ​ടു​ത്ത കാ​റെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൾ​ട്ട​ർ നൈ​ൽ എ​ത്തി​യ​ത്. അ​വി​ടു​ന്ന​ങ്ങോ​ട്ട് അ​ടി​യു​ടെ പൊ​ടി​പൂ​ര​മാ​യി​രു​ന്നു. 102 റ​ണ്‍​സാ​ണ് ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​ത്. ഒ​ടു​വി​ൽ 60 പ​ന്തി​ൽ 92 റ​ൺ​സ് നേ​ടി​യ നൈ​ൽ 49ാം ഓ​വ​റി​ൽ പു​റ​ത്താ​കു​മ്പോ​ൾ ഓ​സീ​സ് സ്കോ​ർ 284ൽ ​എ​ത്തി​യി​രു​ന്നു.