ഇ​​താ​​ണ് ടീം
ഇ​​താ​​ണ് ഞ​​ങ്ങ​ൾ പ​​റ​​ഞ്ഞ ടീം, ​​ഇ​​താ​​ണ് ടീം... ​​ഈ ക​​ളി​​യാ​​ണ് ടീം ​​കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​തെ​​ങ്കി​​ൽ ക​​പ്പ​​ടി​​ക്കും... ബും​​റ​​യു​​ടെ തീ​​പ്പൊ​​രി പ​​ന്തു​​ക​​ൾ, രോ​​ഹി​​തി​​ന്‍റെ ക്ലാ​​സ് ബാ​​റ്റിം​​ഗ്, യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ-​​കു​​ൽ​​ദീ​​പ് യാ​​ദ​​വ് സ​​ഖ്യ​​ത്തി​​ന്‍റെ റി​​സ്റ്റ് സ്പി​​ൻ മാ​​സ്മ​​രി​​ക​​ത, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ ഓ​​ൾ റൗ​​ണ്ട് മി​​ക​​വ്... ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ജ​​യി​​ച്ച​​ശേ​​ഷം ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ ആ​​വേ​​ശ​​ക​​ര​​മാ​​യ നി​​രീ​​ക്ഷ​​ണ​​വും അ​​ഭി​​പ്രാ​​യ​​വു​​മി​​തെ​​ല്ലാ​​മാ​​ണ്.

12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ടീം ​​ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രു​​ന്ന​​വ​​ർ​​ക്കു നി​​രാ​​ശ​​രാ​​കേ​​ണ്ടി​​വ​​ന്നി​​ല്ല, മ​​നം​​നി​​റ​​യ്ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു സ​​താം​​പ്ട​​ണി​​ൽ അ​​വ​​ർ കാ​​ഴ്ച​​വ​​ച്ച​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 227ൽ ​​ഒ​​തു​​ക്കി​​യ​​ശേ​​ഷം ക്ഷ​​മ​​യോ​​ടെ 47.3 ഓ​​വ​​ർ വ​​രെ ബാ​​റ്റ് ച​​ലി​​പ്പി​​ച്ച് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​ല്ലാം​​കൊ​​ണ്ടും തി​​ക​​ഞ്ഞ ഒ​​രു ടീം ​​ഗെ​​യി​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ റോ​​സ് ബൗ​​ളി​​ൽ കാ​​ഴ്ച​​വ​​ച്ച​​ത്. അ​​തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം തോ​​ൽ​​വി​​യേ​​റ്റു​​വാ​​ങ്ങി.

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ആ​​ദ്യ​​മാ​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ക്യാ​​ച്ച് ര​​ണ്ട് ത​​വ​​ണ വി​​ട്ടു​​ക​​ള​​യു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള നാ​​ണ​​ക്കേ​​ടു​​ക​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ലു​​ണ്ടാ​​യി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ഏ​​ഴ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യ ഇ​​ന്ത്യ​​ൻ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍റെ റേ​​റ്റിം​​ഗി​​ലൂ​​ടെ...

രോഹിത് ശർമ 10/10

ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ​​ത്തേ​​തും ഏ​​ക​​ദി​​ന ക​​രി​​യ​​റി​​ലെ 23-ാമ​​ത്തെ​​യും സെ​​ഞ്ചു​​റി നേ​​ടി​​യ ‘ഹി​​റ്റ് മാ​​ൻ’ രോ​​ഹി​​താ​​യി​​രു​​ന്നു മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. തു​​ട​​ക്ക​​ത്തി​​ൽ അ​​ല്പം പ​​രു​​ങ്ങി​​യെ​​ങ്കി​​ലും തു​​ട​​ർ​​ന്ന് ഉ​​ത്ത​​ര​​വാ​​ദി​​ത്ത്വം പൂ​​ർ​​ണ​​മാ​​യി ഏ​​റ്റെ​​ടു​​ത്ത് 144 പ​​ന്തി​​ൽ 122 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ബും​​റ​​യു​​ടെ പ​​ന്തി​​ൽ ഹ​​ഷിം അം​​ല​​യെ മി​​ക​​ച്ചൊ​​രു ക്യാ​​ച്ചി​​ലൂ​​ടെ പു​​റ​​ത്താ​​ക്കു​​ന്ന​​തി​​ലും പ​​ങ്കു​​വ​​ഹി​​ച്ചു.

ശി​​ഖ​​ർ ധ​​വാ​​ൻ 3/10

ധ​​വാ​​ൻ തു​​ട​​ക്ക​​ത്തി​​ൽ മി​​ക​​ച്ചൊ​​രു ബൗ​​ണ്ട​​റി നേ​​ടി​​യെ​​ങ്കി​​ലും ക​​ഗി​​സൊ റ​​ബാ​​ദ​​യു​​ടെ കൃ​​ത്യ​​ത​​യാ​​ർ​​ന്ന പ​​ന്തി​​നു മു​​ന്നി​​ൽ പു​​റ​​ത്താ​​യി. 12 പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ ഈ ​​ഓ​​പ്പ​​ണ​​ർ​​ക്കു സാ​​ധി​​ച്ചു​​ള്ളൂ.

വി​​രാ​​ട് കോ​​ഹ്‌​ലി 6/10

​ധ​​വാ​​ൻ പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ എ​​ത്തി​​യ കോ​​ഹ്‌​ലി ​ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് ബാ​​റ്റ് ച​​ലി​​പ്പി​​ച്ച​​ത്. കോ​​ഹ്‌​ലി​​യെ പൂ​​ട്ടാ​​ൻ പ്ര​​ത്യേ​​ക ഫീ​​ൽ​​ഡിം​​ഗ് ഒ​​രു​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ സ​​മ്മ​​ർ​​ദ​​ത്തി​​നു മു​​ന്നി​​ൽ ഒ​​ടു​​വി​​ൽ കീ​​ഴ​​ട​​ങ്ങി. 34 പ​​ന്തി​​ൽ 18 റ​​ണ്‍​സാ​​യി​​രു​​ന്നു സ​​ന്പാ​​ദ്യം. ഇ​​ത്ര​​യും പ​​ന്ത് നേ​​രി​​ട്ട​​ശേ​​ഷം കോ​​ഹ്‌​ലി ​പു​​റ​​ത്താ​​കു​​ന്ന​​ത് ചി​​ല​​രെയെ​​ങ്കി​​ലും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി. ഫീ​​ൽ​​ഡിം​​ഗി​​ൽ ര​​ണ്ട് ക്യാ​​ച്ച് ഉ​​ൾ​​പ്പെ​​ടെ മി​​ക​​ച്ചു​​നി​​ന്നു.

കെ.​​എ​​ൽ. രാ​​ഹു​​ൽ 4/10

രാ​​ഹു​​ലി​​ന് (42 പ​​ന്തി​​ൽ 26 റ​​ണ്‍​സ്) നാ​​ലാം ന​​ന്പ​​ർ ഉ​​റ​​പ്പി​​ക്കാ​​ൻ ല​​ഭി​​ച്ച അ​​വ​​സ​​ര​​മാ​​യി​​രു​​ന്നു. രോ​​ഹി​​തി​​നു പി​​ന്തു​​ണ ന​​ല്കു​​ക മാ​​ത്ര​​മാ​​യി​​രു​​ന്നു ചെ​​യ്യേ​​ണ്ടി​​യി​​രു​​ന്ന​​ത്. 85 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി മി​​ക​​ച്ച രീ​​തി​​യി​​ൽ പോ​​കു​​ന്പോ​​ഴാ​​ണ് റ​​ബാ​​ദ​​യു​​ടെ സ്ലോ ​ബോ​​ൾ കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ട് മി​​ഡ് ഓ​​ഫി​​ൽ ഡു​​പ്ല​​സി​​ക്ക് ക്യാ​​ച്ച് സ​​മ്മാ​​നി​​ച്ച​​ത്.


എം.​​എ​​സ്. ധോ​​ണി 8/10

ഇ​​ന്ത്യ​​ക്ക് ജ​​യി​​ക്കാ​​ൻ 89 റ​​ണ്‍​സ് വേ​​ണ്ടി​​യ​​പ്പോ​​ൾ അ​​ഞ്ചാം ന​​ന്പ​​റാ​​യാ​​ണ് ധോ​​ണി (46 പ​​ന്തി​​ൽ 36 റ​​ണ്‍​സ്) ക്രീ​​സി​​ലെ​​ത്തി​​യ​​ത്. 32-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു അ​​ത്. നാ​​ലാം വി​​ക്ക​​റ്റി​​ൽ 88 പ​​ന്തി​​ൽ 74 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് രോ​​ഹി​​തി​​നൊ​​പ്പ​​മു​​ണ്ടാ​​ക്കി. ക്രി​​സ് മോ​​റി​​സി​​നെ​​തി​​രേ കൂ​​റ്റ​​ന​​ടി​​ക്കു​​ശ്ര​​മി​​ച്ച് പു​​റ​​ത്താ​​യി. സ്റ്റം​​പിം​​ഗി​​ലൂ​​ടെ ഫു​​ൽ​​ക്വാ​​യോ​​യെ പു​​റ​​ത്താ​​ക്കി.

ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ 7/10

ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​നം ടീം ​​ഇ​​ന്ത്യ​​ക്കു സ​​ഹാ​​യ​​ക​​മാ​​യി. ബും​റ-​​ഭു​​വ​​നേ​​ശ്വ​​ർ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ബാ​​ക്കി പ​​ത്ര​​മാ​​യി​​രു​​ന്നു പാ​​ണ്ഡ്യ. ആ​​റ് ഓ​​വ​​റി​​ൽ 31 റ​​ണ്‍​സ് ന​​ല്കി​​യെ​​ങ്കി​​ലും ഏ​​ഴ് പ​​ന്തി​​ൽ 15 റ​​ണ്‍​സു​​മാ​​യി ഫി​​നി​​ഷിം​​ഗ് പാ​​ട​​വം വ്യ​​ക്ത​​മാ​​ക്കി.

കേ​​ദാ​​ർ ജാ​​ദ​​വ് 6/10

കാ​​ര്യ​​മാ​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലും ഏ​​ൽ​​പ്പി​​ച്ച ജോ​​ലി ഭം​​ഗി​​യാ​​ക്കി. അ​​ഞ്ചാം ന​​ന്പ​​റാ​​യാ​​ണ് ആ​​ദ്യം ലി​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട​​തെ​​ങ്കി​​ലും അ​​തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യ​​തോ​​ടെ ഇ​​റ​​ങ്ങേ​​ണ്ടി​​വ​​ന്നി​​ല്ല. ബൗ​​ളിം​​ഗി​​ൽ ന​​ല് ഓ​​വ​​റി​​ൽ 16 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ന​​ല്കി​​യ​​ത്. ഒ​​രു ക്യാ​​ച്ച് എ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ 9/10

മി​​ക​​ച്ച പേ​​സ് ആ​​ക്ര​​മ​​ണ​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ങ്കി​​ലും സ്വിം​​ഗ് ചെ​​യ്യി​​ക്കു​​ന്ന​​തി​​ൽ അ​​ല്പം പി​​ന്നോ​​ട്ടാ​​യി​​രു​​ന്നു. വാ​​ല​​റ്റ​​ത്ത് ഭീ​​ഷ​​ണി സൃ​​ഷ്ടി​​ച്ച ക്രി​​സ് മോ​​റി​​സി​​നെ​​യും ഇ​​മ്രാ​​ൻ താ​​ഹി​​റി​​നെ​​യും പു​​റ​​ത്താ​​ക്കി ഡെ​​ത്ത് ഓ​​വ​​റു​​ക​​ളി​​ൽ മി​​ക​​ച്ച സ്പെ​​ൽ കാ​​ഴ്ച​​വ​​ച്ചു. 10 ഓ​​വ​​റി​​ൽ 44 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടി.

കു​​ൽ​​ദീ​​പ് യാ​​ദ​​വ് 8/10

ഇ​​ടം​​കൈ ലെ​​ഗ് സ്പി​​ന്ന​​റാ​​യ കു​​ൽ​​ദീ​​പ് ത​​ന്‍റെ ക്ലാ​​സ് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി വെ​​ളി​​പ്പെ​​ടു​​ത്തി. മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ചാ​​ഹ​​ലി​​നൊ​​പ്പം മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. 10 ഓ​​വ​​റി​​ൽ 46 റ​​ണ്‍​സി​​ന് ഒ​​രു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഫീ​​ൽ​​ഡിം​​ഗി​​ലും മി​​ക​​ച്ചു നി​​ന്നു.

ബും​​റ 8/10

ഓ​​പ്പ​​ണിം​​ഗ് സ്പെ​​ല്ലി​​ൽ ബും​​റ എ​​റി​​ഞ്ഞ പ​​ന്തു​​ക​​ൾ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ധോ​​ണി​​യെ​​പോ​​ലും വി​​ഷ​​മി​​പ്പി​​ച്ചു. പേ​​സും ബൗ​​ണ്‍​സും സ്വിം​​ഗും സ​​മ​​ന്വ​​യി​​പ്പി​​ച്ച് ലോ​​ക ഒ​​ന്നാം ന​​ന്പ​​റി​​ന്‍റെ എ​​ല്ലാ ക്വാ​​ളി​​റ്റി​​യി​​ലു​​മു​​ള്ള പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു. 10-1-35-2 ആ​​യി​​രു​​ന്നു ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ബൗ​​ളിം​​ഗ് ക​​ണ​​ക്ക്.

ചാ​​ഹ​​ൽ 10/10

കു​​ൽ​​ദീ​​പി​​നു പി​​ന്നാ​​ലെയാണ് (‘കു​​ൽ​​ചാ’) വി​​ശേ​​ഷ​​ങ്ങ​​ളി​​ൽ സ്ഥാ​​ന​​മെ​​ങ്കി​​ലും ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചത് ചാഹൽ. 51 റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റു​​ക​​ളാ​​ണ് യു​വ്‌​വേ​ന്ദ്ര ചാ​ഹ​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ര​​ങ്ങേ​​റ്റ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ മു​​ഹ​​മ്മ​​ദ് ഷാ​​മി​​ക്കു ശേ​​ഷം (4/35, 2015ൽ) ​​ഒ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​റു​​ടെ മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ പ്ര​​ക​​ട​​ന​​മാ​​ണി​​ത്.