ധോ​ണി​യു​ടെ ഗ്ലൗ​സി​ലെ മു​ദ്ര അ​നു​വ​ദി​ക്കാ​നാ​കി​ല്ല; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഐ​സി​സി
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി കീ​പ്പിം​ഗ് ഗ്ലൗ​സി​ൽ സൈ​നി​ക മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഐ​സി​സി. താ​രം ഗ്ലൗ​സി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന ​മു​ദ്ര ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഐ​സി​സി അ​ധി​കൃ​ത​ർ ബി​സി​സി​ഐ​യെ അ​റി​യി​ച്ചു.

താ​ര​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ളി​ലും മ​റ്റും പ്ര​ത്യേ​ക സ​ന്ദേ​ശ​ങ്ങ​ളു​ള്ള ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്നാ​ണ് നി​യ​മ​മ​മെ​ന്നും അ​ത് ഒ​രാ​ൾ​ക്കു വേ​ണ്ടി മാ​റ്റാ​നാ​കി​ല്ലെ​ന്നും ഐ​സി​സി അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ഐ​സി​സി നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ ഐ​സി​സി​ക്ക് സ​മ​ർ​പ്പി​ച്ച ക​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ, ധോ​ണി​യി​ടെ ഗ്ലൗ​സി​ലെ മു​ദ്ര​യ്ക്കെ​തി​രെ ഐ​സി​സി നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ ത​ന്നെ ബി​സി​സി​ഐ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​മെ​ല്ലാം താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.