ഇംഗ്ലണ്ട് ഗർജനത്തിൽ കടുകൾ വിറച്ചു; ബംഗ്ലാദേശിന് 387 റണ്‍സ് വിജയലക്ഷ്യം
കാർഡിഫ്: ലോകകപ്പിൽ ബംഗ്ലാദേശിനെ വിറപ്പിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഈ ലോകകപ്പിലെ തന്നെ ഉയർന്ന സ്കോർ നേടിയാണ് ഗ്രൗണ്ട് വിട്ടത്. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 386 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
ജെയ്സണ്‍ റോയിയുടെ കൂറ്റൻ സെഞ്ചുറിയും തകർപ്പനടികളിലൂടെ ജോസ് ബട്ലർ നേടിയ അർധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ ഉയർന്ന സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ 128 റണ്‍സാണ് ബെയർസ്റ്റോയും(51) ജെയ്സണ്‍ റോയിയും ചേർന്ന് നേടിയത്. 121 പന്തിൽ അഞ്ച് സിക്സും 14 ഫോറും ഉൾപ്പെടെ 153 റണ്‍സാണ് റോയി നേടിയത്.
ജോ റൂട്ട് 21 റണ്‍സും നേടി. 44 പന്തിൽ നാല് സിക്സ് ഉൾപ്പെടെയാണ് ബട്ലർ അർധ സെഞ്ചുറി നേടിയത്. മോർഗൻ 35 റണ്‍സെടുത്തു. ക്രിസ് വോക്സ് 18 റണ്‍സും ലിയാം പ്ലങ്കറ്റ് 27 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി മുഹമ്മദ് സൈഫുദ്ദീനും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോർത്താസയും റഹ്മാനും ഓരോ വിക്ക് വീതവും നേടി.