അ​ഫ്ഗാ​നെ എ​റി​ഞ്ഞി​ട്ട് കി​വി​ക​ൾ; ന്യൂ​സി​ല​ൻ​ഡി​നു 173 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ടൗ​ണ്‍​ട​ണ്‍: ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ എ​റി​ഞ്ഞൊ​തു​ക്കി ന്യൂ​സി​ല​ൻ​ഡ്. 41.1 ഓ​വ​റി​ൽ 172 റ​ൺ​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് അ​ഫ്ഗാ​നി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ട​ത്. ജെ​യിം​സ് നീ​ഷ​മി​ന്‍റെ​യും ലോ​ക്കി ഫെ​ർ​ഗൂ​സ​ണി​ന്‍റെ​യും ബൗ​ളിം​ഗ് ക​രു​ത്തി​ലാ​ണ് അ​ഫ്ഗാ​നെ വീ​ഴ്ത്തി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​നു ഓ​പ്പ​ണ​റു​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​നാ​യി​ല്ല. 66 റ​ൺ​സാ​ണ് ഹ​സ്ര​ത്തു​ള്ള സാ​സാ​യി-നൂ​ര്‍ അ​ലി സ​ദ്രാൻ കൂ​ട്ടു​ക്കെ​ട്ടി​ൽ പി​റ​ന്ന​ത്. 34 റ​ൺ​സെ​ടു​ത്ത ഹ​സ്ര​ത്തു​ള്ള​യെ ന​ഷിം പു​റ​ത്താ​ക്കി. പി​ന്നാ​ലെ നൂ​ര്‍ അ​ലി സ​ദ്രാ​നെ​ (31) ഫെ​ർ​ഗൂ​സ​ണും വീ​ഴ്ത്തി.

ഹ​സ്മ​ത്തു​ള്ള ഷ​ഹീ​ദി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് അ​ഫ്ഗാ​നെ 172റ​ൺ​സി​ൽ എ​ത്തി​ച്ച​ത്. 99 പ​ന്തി​ൽ ഒ​ൻ​പ​ത് ഫോ​റോ​ടെ 59 റ​ൺ​സാ​ണ് ഷ​ഹീ​ദി നേ​ടി​യ​ത്. അ​ഫ്താ​ഭ് അ​ലം 14 റ​ൺ​സും നേ​ടി. മ​റ്റാ​ർ​ക്കും അഫ്ഗാൻ നിരയിൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

പ​ത്ത് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി ന​ഷിം അ​ഞ്ച് വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. ഫെ​ർ​ഗൂ​സ​ൺ നാ​ല് വി​ക്ക​റ്റും വീ​ഴ്ത്തി. ഗ്രാ​ന്‍​ഡോം ഒ​രു വി​ക്ക​റ്റും നേ​ടി.