ബം​ഗ്ലാ​ദേ​ശി​ന് അ​ടി​തെ​റ്റി; ഇം​ഗ്ല​ണ്ടി​നു 106 റ​ണ്‍​സ് ജ​യം
കാ​ർ​ഡി​ഫ്: ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശി​ന് അ​ടി​തെ​റ്റി. 307 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 48.5 ഓ​വ​റി​ൽ 280 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി.

വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ബം​ഗ്ലാ​ദേ​ശി​നു തു​ട​ക്ക​ത്തി​ൽ​ത​ന്നെ സൗ​മ്യ സ​ർ​ക്കാ​രെ (2) ന​ഷ്ട​മാ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഷ​ക്കി​ബ് ഹ​സ​ന്‍റെ ഒ​റ്റ​യാ​ൻ പോ​രാ​ട്ട​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. 119 പ​ന്തു​ക​ളി​ൽ നി​ന്ന് 121 റ​ണ്‍​സെ​ടു​ത്ത് ഹ​സ​ൻ പൊ​രു​തി​യെ​ങ്കി​ലും ജ​യം സാ​ധ്യ​മാ​യി​ല്ല. മു​സ്ഫി​ക്ക​ർ റ​ഹിം(44) മ​ഹ​മ​ദു​ള്ള(28), മൊ​സ​ദേ​ക്ക് ഹൊ​സൈ​ൻ(26) എ​ന്നി​വ​രാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ അ​ൽ​പ​മെ​ങ്കി​ലും പൊ​രു​തി നി​ന്ന​വ​ർ.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബെ​ൻ സ്റ്റോ​ക്സും ജോ​ഫ്ര ആ​ർ​ച്ച​റും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​ർ​ക്ക് വു​ഡ് ര​ണ്ട് വി​ക്ക​റ്റും പ്ല​ങ്ക​റ്റും ആ​ദി​ൽ റ​ഷീ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ഇം​ഗ്ല​ണ്ടി​ന് ജെയ്‌സ​ണ്‍ റോ​യി​യും ജോ​ണി ബെ​യ​ർ​സ്റ്റോ​യും ന​ൽ​കി​യ ഗം​ഭീ​ര തു​ട​ക്ക​മാ​ണ് മികച്ച സ്കോറിലെത്തിച്ചത്. 121 പ​ന്തു​ക​ളി​ൽ നി​ന്ന് 153 റ​ണ്‍​സെ​ടു​ത്ത് റോ​യ് ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ മ​റു​വ​ശ​ത്ത് 50 പ​ന്തു​ക​ളി​ൽ നി​ന്ന് 51 റ​ണ്‍​സ് നേ​ടി ജോ​ണി ബെ​യ​ർ​സ്റ്റോ​ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. പി​ന്നീ​ട് ജോ ​റൂ​ട്ട്(21), ജോ​സ് ബട്‌ല​ർ(64), മോ​ർ​ഗ​ൻ(35) പ്ല​ങ്ക​റ്റ്(27) എ​ന്നി​വ​രും ഇം​ഗ്ല​ണ്ട് ഇ​ന്നിം​ഗ്സി​ന് ക​രു​ത്ത് പ​ക​ർ​ന്നു.

ബം​ഗ്ലാ​ദേ​ശി​നാ​യി മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​നും മെ​ഹ്ദി ഹ​സ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മോ​ർ​ത്താ​സ​യും റ​ഹ്മാ​നും ഓ​രോ വി​ക്ക് വീ​ത​വും നേ​ടി.