ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം; അ​ഫ്ഗാ​നെ ഏ​ഴു വി​ക്ക​റ്റി​ന് ത​ക​ർ​ത്തു
സോ​മ​ർ​സെ​റ്റ്: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴു​വി​ക്ക​റ്റ് കി​വീ​സ് ത​ക​ർ​ത്തു. അ​ഫ്ഗാ​ൻ ഉ‍​യ​ർ​ത്തി​യ 173 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 32.1 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ കി​വീ​സ് മ​റി​ക​ട​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ​യും(99 പ​ന്തി​ൽ 79) റോ​സ് ടെ​യ്‌​ല​റു​ടെ​യും(48) മി​ക​വി​ലാ​ണ് കി​വീ​സ് ജ​യി​ച്ച​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 89 റ​ൺ​സാ​ണ് ചേ​ർ​ത്ത​ത്. മാ​ര്‍​ട്ടി​ല്‍ ഗു​പ്റ്റി​ല്‍ (0), കോ​ളി​ന്‍ മ​ണ്‍​റോ (22) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു താ​ര​ങ്ങ​ള്‍. ടോം ​ലാ​ഥം(13) പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ, ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ൻ കി​വീ​സി​ന്‍റെ ബൗ​ളിം​ഗ് ക​രു​ത്തി​ന് മു​മ്പി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. 41.1 ഓ​വ​റി​ല്‍ 172 റ​ണ്‍​സി​ന് അ​ഫ്ഗാ​ന്‍ ഓ​ള്‍​ഔ​ട്ടാ​യി. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജെ​യിം​സ് നി​ഷ​മും നാ​ലും വി​ക്ക​റ്റ് നേ​ടി​യ ലോ​ക്കി ഫെ​ർ​ഗു​സ​നും ചേ​ർ​ന്നാ​ണ് അ​ഫ്ഗാ​നെ എ​റി​ഞ്ഞൊ​തു​ക്കി​യ​ത്. .

അ​ഫ്ഗാ​നു​വേ​ണ്ടി ഹ​ഷ്മ​തു​ള്ള സാ​ഹി​ദി 99 പ​ന്തി​ല്‍ നി​ന്ന് 59 റ​ണ്‍​സെ​ടു​ത്തു. റ​ഹ്മ​ത്ത് ഷാ (0), ​ക്യാ​പ്റ്റ​ന്‍ ഗു​ല്‍​ബാ​ദി​ന്‍ ന​യ്ബ് (4), മു​ഹ​മ്മ​ദ് ന​ബി (9), ന​ജീ​ബു​ള്ള സ​ദ്രാ​ന്‍ (4), ഇ​ക്രം അ​ലി​ഖി​ല്‍ (2), റ​ഷീ​ദ് ഖാ​ന്‍ (0), അ​ഫ്താ​ബ് ആ​ലം (14), ഹ​മീ​ദ് ഹ​സ​ന്‍ ( പു​റ​ത്താ​കാ​തെ7) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം.