സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ പോ​​രാ​​ട്ടം
ല​​ണ്ട​​ൻ: 12-ാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ന് സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ പോ​​രാ​​ട്ടം. അ​​ഞ്ച് ത​​വ​​ണ ലോ​​ക കി​​രീ​​ടം ചൂ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​യും ര​​ണ്ട് ത​​വ​​ണ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ​​യും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങും.

ഓ​​വ​​ലി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ജ​​യ​​ത്തോ​​ടെ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട ഇ​​ന്ത്യ, ര​​ണ്ടാം ജ​​യ​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മ​​റു​​വ​​ശ​​ത്ത് ര​​ണ്ട് ജ​​യം ക​​ഴി​​ഞ്ഞ് മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​നാ​​ണ് കം​​ഗാ​​രു​​ക്ക​​ളു​​ടെ ഒ​​രു​​ക്കം. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ സെ​​ഞ്ചു​​റി​​യും ജ​​സ്പ്രീ​​ത് ബും​​റ, യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ എ​​ന്നി​​വ​​രു​​ടെ മാ​​സ്മ​​രി​​ക ബൗ​​ളിം​​ഗു​​മാ​​ണ് ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ നി​​ര​​യി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, ആ​​രോ​​ണ്‍ ഫി​​ഞ്ച്, ഉ​​സ്മാ​​ൻ ഖ്വാ​​ജ, സ്റ്റീ​​വ് സ്മി​​ത്ത് എ​​ന്നി​​വ​​ർ ബാ​​റ്റിം​​ഗി​​ൽ താ​​ളം​​ക​​ണ്ടെ​​ത്തി​​ക്ക​​ഴി​​ഞ്ഞു. മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക്, ആ​​ദം സാം​​പ, പാ​​റ്റ് ക​​മ്മി​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​രു​​ൾ​​പ്പെ​​ടു​​ന്ന ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​വും ത​​ങ്ങ​​ളു​​ടെ ക​​രു​​ത്ത് ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്.

ച​​രി​​ത്ര​​ത്തി​​ൽ

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള 12-ാം പോ​​രാ​​ട്ട​​മാ​​ണി​​ത്. എ​​ട്ട് ത​​വ​​ണ കം​​ഗാ​​രു​​ക്ക​​ൾ ജ​​യി​​ച്ച​​പ്പോ​​ൾ മൂ​​ന്നെ​​ണ്ണ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കു സ​​ന്തോ​​ഷ​​ത്തി​​നു വ​​ക​​ന​​ല്കി​​യു​​ള്ളൂ. 1975ൽ ​​ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി​​യ​​ശേ​​ഷം ഇ​​ത്ര​​യും ത​​വ​​ണ വേ​​റെ ഒ​​രു ടീ​​മും പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടി​​യി​​ട്ടി​​ല്ല. 2003 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രു​​ടെ ക​​ണ്ണീ​​രോ​​ർ​​മ​​യാ​​ണ്.

136 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലാ​​ണ് ഇ​​രു ടീ​​മു​​ക​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​തി​​ൽ 77 ജ​​യം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്. 2018ലെ ​​മോ​​ശം അ​​വ​​സ്ഥ​​യി​​ൽ​​നി​​ന്നു​​ള്ള തി​​രി​​ച്ചു​​വ​​ര​​വാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ ല​​ക്ഷ്യം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം വി​​വി​​ധ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ 13 ഏ​​ക​​ദി​​ന​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ 11ലും ​​ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.


പ്ര​​ധാ​​ന പോ​​രാ​​ട്ട​​ങ്ങ​​ൾ

കോ​​ഹ്‌​ലി x സ്റ്റാ​​ർ​​ക്ക്: ഏ​​ക​​ദി​​ന​​ത്തി​​ലും ടെ​​സ്റ്റി​​ലും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ടം​​കൈ പേ​​സ് ആ​​യു​​ധ​​മാ​​ണ് മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക്. സ്റ്റാ​​ർ​​ക്ക് x കോ​​ഹ്‌​ലി, ​സ്റ്റാ​​ർ​​ക്ക് - രോ​​ഹി​​ത് പോ​​രാ​​ട്ട​​മാ​​കും ഇ​​ന്ന​​ത്തെ പ്ര​​ത്യേ​​ക​​ത. ഒ​​പ്പം പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ പേ​​സ് ആ​​ക്ര​​മ​​ണ​​വു​​മു​​ണ്ടാ​​കും.

വാ​​ർ​​ണ​​ർ x ബും​​റ: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ-​​ആ​​രോ​​ണ്‍ ഫി​​ഞ്ച് കൂ​​ട്ടു​​കെ​​ട്ടി​​ന് ഭീ​​ഷ​​ണി​​യാ​​ണ് ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പേ​​സ് ആ​​ക്ര​​മ​​ണം. ഏ​​ക​​ദി​​ന ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ബൗ​​ള​​റും വാ​​ർ​​ണ​​റും ത​​മ്മി​​ൽ നേ​​ർ​​ക്കു​​നേ​​ർ വ​​രു​​ന്പോ​​ൾ എ​​ന്തു സം​​ഭ​​വി​​ക്കു​​മെ​​ന്ന് ക​​ണ്ട​​റി​​യ​​ണം.

ആ​​ദം സാം​​പ - ചാ​​ഹ​​ൽ: മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ഓ​​സീ​​സ് സ്പി​​ന്ന​​ർ ആ​​ദം സാം​​പ​​യും ഇ​​ന്ത്യ​​യു​​ടെ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലും മ​​ത്സ​​ര​​ഗ​​തി നി​​ർ​​ണ​​യി​​ച്ചേ​​ക്കും. ഇ​​രു​​വ​​രെ​​യും എ​​തി​​ർ ബാ​​റ്റ്സ്മാ​ന്മാ​​ർ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന​​ത​​നു​​സ​​രി​​ച്ചാ​​വും ക​​ളി​​ഗ​​തി.

മൂ​​ന്ന് പേ​​സ​​ർ​​മാ​​ർ

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ മൂ​​ന്ന് പേ​​സ​​ർ​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​തി​​ർ​​ന്നേ​​ക്കും. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പേ​​സ​​ർ​​മാ​​ർ​​ക്കെ​​തി​​രേ ഓ​​സീ​​സ് തു​​ട​​ക്ക​​ത്തി​​ൽ ത​​ക​​ർ​​ന്നി​​രു​​ന്നു. ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് പേ​​സ​​ർ​​മാ​​രെ​​യും ര​​ണ്ട് സ്പി​​ന്ന​​ർ​​മാ​​രെ​​യു​​മാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ഞ്ചാം ബൗ​​ള​​റു​​ടെ സ്ഥാ​​ന​​ത്ത് ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രാ​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും കേ​​ദാ​​ർ ജാ​​ദ​​വും പ​​ന്ത് കൈ​​യി​​ലെ​​ടു​​ത്തു. മൂ​​ന്ന് പേ​​സ​​ർ​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചാ​​ൽ മു​​ഹ​​മ്മ​​ദ് ഷാ​​മി ടീ​​മി​​ലെ​​ത്തും.