ശിഖർ ധവാന് സെഞ്ചുറി
ല​ണ്ട​ൻ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശി​ഖ​ർ ധ​വാ​ന് സെ​ഞ്ചു​റി. 95 പ​ന്തി​ൽ 13 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ധ​വാ​ന്‍റെ സെ​ഞ്ചു​റി നേ​ട്ടം. ലോ​ക​ക​പ്പി​ൽ ധ​വാ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ധ​വാ​ൻ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റിയും.

ലോ​ക​ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ 34.4 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. രോ​ഹി​ത് ശ​ർ​മ​യുടെ വിക്കറ്റാണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 70 പ​ന്തി​ൽ 57 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ സ​ന്പാ​ദ്യം. 127 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ടാ​ണ് രോ​ഹി​ത്തും ധ​വാ​നും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്ത​ത്.

ധ​വാ​നോ​പ്പം 32 റ​ണ്‍​സു​മാ​യി വി​രാ​ട് കോ​ഹ്ലി​യാ​ണ് ക്രീ​സി​ൽ. നാ​ഥ​ൻ കൂ​ൾ​ട്ട​ർ​നൈ​ലാ​ണ് രോ​ഹി​ത്തി​നെ വീ​ഴ്ത്തി​യ​ത്. അ​തേ​സ​മ​യം രോ​ഹി​ത്ത് ഇ​ന്ന് ഒ​രു പു​തി​യ റി​ക്കാ​ർ​ഡ് കൂ​ടി ത​ന്‍റെ പേ​രി​ൽ കു​റി​ച്ചു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഏ​റ്റ​വും വേ​ഗ​ത​യി​ൽ 2,000 ഏ​ക​ദി​ന റ​ണ്‍​സ് നേ​ടു​ന്ന താ​ര​മാ​യാ​ണ് രോ​ഹി​ത് മാ​റി​യ​ത്.