ഗെ​യ്‌​ലി​നു യൂണി​വേ​ഴ്‌​സ് ബോ​സ് വ​യ്ക്കാ​നാ​വി​ല്ല
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ഗ്ലൗ​സി​ല്‍ ക​ഠാ​ര മു​ദ്ര വ​യ്ക്കു​ന്ന​ത് നി​ഷേ​ധി​ച്ച ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ല്‍ യൂ​ണി​വേ​ഴ്‌​സ് ബോ​സ് എ​ന്ന ലോ​ഗോ വ​യ്ക്കു​ത​ന്നും നി​ഷേ​ധി​ച്ചു. ര​ണ്ടും ഐ​സി​സി​യു​ടെ നി​യ​മ​ത്തി​നു ച​ട്ട​വി​രു​ദ്ധ​മാ​തി​നാ​ലാ​ണ് നി​ഷേ​ധി​ച്ച​ത്.

സ്വ​യം യു​ണി​വേ​ഴ്‌​സ് ബോ​സ് എ​ന്നാ​ണ് ഗെ​‌യ്‌ല്‍ വി​ളി​ക്കു​ന്ന​ത്. ഈ ​ലോ​ഗോ ബാ​റ്റി​ല്‍ വ​യ്ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന് താ​രം ഐ​സി​സി​യോ​ട് അ​പേ​ക്ഷി​ച്ചി​രു​ന്നു. ധോ​ണി ഇ​ന്ന​ലെ സൈ​നി​ക ചി​ഹ്ന​മി​ല്ലാ​ത്ത ഗ്ലൗ​സാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.