സെഞ്ചുറിയിൽ ഇന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്
ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​ഞ്ചു​റി​ക​ളി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ശി​ഖ​ര്‍ ധ​വാ​ന്‍റെ സെ​ഞ്ചു​റി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ 27-ാമ​ത്തെ ആ​യി​രു​ന്നു. 26 സെ​ഞ്ചു​റി​യു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത്. 23 സെ​ഞ്ചു​റി​യു​മാ​യി ശ്രീ​ല​ങ്ക​യാ​ണ് മൂ​ന്നാ​മ​ത്. ധ​വാ​ന്‍റെ മൂ​ന്നാ​മ​ത്തെ ലോ​ക​ക​പ്പ് സെ​ഞ്ചു​റി​യാ​ണ്.

സെഞ്ചുറി 16 കൂട്ടുകെട്ട്

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 16-ാം സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ടാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ - ശി​​ഖ​​ർ ധ​​വാ​​ൻ സ​​ഖ്യം ഇ​​ന്ന​​ലെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സൗ​​ര​​വ് ഗാം​​ഗു​​ലി - സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (21 സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ട്) സ​​ഖ്യ​​മാ​​ണ് രോ​​ഹി​​ത്തി​​നും ധ​​വാ​​നും മു​​ന്നി​​ലു​​ള്ള​​ത്. ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ സെ​​ഞ്ചു​​റി ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ടി​​ൽ ലോ​​ക ര​​ണ്ടാം സ്ഥാ​​ന​​ത്തും രോ​​ഹി​​ത്-​​ധ​​വാ​​ൻ സ​​ഖ്യ​​മെ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഗ്രെ​​യിം സ്മി​​ത്ത് - എ​​ബി ഡി​​വി​​ല്യേ​​ഴ്സ് കൂ​​ട്ടു​​കെ​​ട്ട് 2007 ലോ​​ക​​ക​​പ്പി​​ൽ നേ​​ടി​​യ 160 റ​​ണ്‍​സ് ആ​​ണ് ഒ​​ന്നാ​​മ​​ത്.