സ​​ച്ചി​​നെ മ​​റി​​ക​​ട​​ന്ന് രോ​​ഹി​​ത്
ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ 2000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന നാ​​ലാ​​മ​​ത് താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക്. ഇ​​ന്ന​​ലെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 20 റ​​ണ്‍​സ് തി​​ക​​ച്ച​​പ്പോ​​ഴാ​​ണ് രോ​​ഹി​​ത് 2000ത്തി​​ൽ എ​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 37 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് നി​​ല​​വി​​ൽ 2037 റ​​ണ്‍​സ് രോ​​ഹി​​ത് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 61.72 ആ​​ണ് ശ​​രാ​​ശ​​രി, സ്ട്രൈ​​ക്ക് റേ​​റ്റ് 94.08ഉം.

​​ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ ഒ​​രു ടീ​​മി​​നെ​​തി​​രേ 2000 റ​​ണ്‍​സ് തി​​ക​​ച്ച ലോ​​ക റി​​ക്കാ​​ർ​​ഡും രോ​​ഹി​​ത് സ്വ​​ന്ത​​മാ​​ക്കി. സാ​​ക്ഷാ​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റെ (ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 40 ഇ​​ന്നിം​​ഗ്സി​​ൽ 2000) ആ​​ണ് രോ​​ഹി​​ത് മ​​റി​​ക​​ട​​ന്ന​​ത്. എ​​ന്നാ​​ൽ, ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​ൽ സ​​ച്ചി​​നാ​​ണ് ഒ​​ന്നാ​​മ​​ത്. ഓ​​സീ​​സി​​നെ​​തി​​രേ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ​​ക്കാ​​രി​​ൽ ര​​ണ്ടാ​​മ​​നാ​​ണ് രോ​​ഹി​​ത്. ഏ​​ഴ് സെ​​ഞ്ചു​​റി​​യും എ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും കം​​ഗാ​​രു​​ക്ക​​ൾ​​ക്കെ​​തി​​രേ രോ​​ഹി​​ത് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.