ഗ്രീ​​നി​​ഡ്ജ് - ഹെ​​യ്ൻ​​സ് സഖ്യത്തെ മ​​റി​​ക​​ട​​ന്ന് രോ​​ഹി​​ത്-​​ധ​​വാ​​ൻ
ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ കൂ​​ട്ടു​​കെ​​ട്ടു​​ക​​ളി​​ൽ ഇ​​നി ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ രോ​​ഹി​​ത്-​​ധ​​വാ​​ൻ സ​​ഖ്യം. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഇ​​തി​​ഹാ​​സ താ​​ര​​ങ്ങ​​ളാ​​യ ഗോ​​ർ​​ഡ​​ൻ ഗ്രീ​​നി​​ഡ്ജ് - ഡെ​​സ്മ​​ണ്ട് ഹെ​​യ്ൻ​​സ് സ​​ഖ്യ​​ത്തെ​​യാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​ർ മ​​റി​​ക​​ട​​ന്ന​​ത്. 29 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 1152 റ​​ണ്‍​സ് ആ​​യി​​രു​​ന്നു വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് കൂ​​ട്ടു​​കെ​​ട്ട് ഓ​​സീ​​സി​​നെ​​തി​​രേ നേ​​ടി​​യ​​ത്. 22 ഇ​​ന്നിം​​ഗ്സി​​ൽ 1273 റ​​ണ്‍​സ് ആ​​യി രോ​​ഹി​​ത്-​​ധ​​വാ​​ൻ സ​​ഖ്യ​​ത്തി​​ന്. മൂ​​ന്നാം സ്ഥാ​​ന​​ത്ത് ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ർ സം​​ഗ​​ക്കാ​​ര-​​മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​നെ (1097) കൂ​​ട്ടു​​കെ​​ട്ടാ​​ണ്.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ടി​​ലും രോ​​ഹി​​ത്-​​ധ​​വാ​​ൻ (ആ​​റ് എ​​ണ്ണം) സ​​ഖ്യം ഗ്രീ​​നി​​ഡ്ജ്-​​റി​​ച്ചാ​​ർ​​ഡ് സ​​ഖ്യ​​ത്തെ (നാ​​ല് എ​​ണ്ണം-​​ര​​ണ്ടാം സ്ഥാ​​നം) നേ​​ര​​ത്തേ പി​​ന്ത​​ള്ളി​​യി​​രു​​ന്നു. വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍-​​സ​​ച്ചി​​ൻ, അ​​ജി​​ങ്ക്യ ര​​ഹാ​​നെ-​​രോ​​ഹി​​ത് സ​​ഖ്യ​​ങ്ങ​​ളും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ നാ​​ല് സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.