നീ​​ല​​ക്ക​​ട​​ലി​​ൽ മ​​ല്യ​​യും!
ല​​ണ്ട​​ൻ: മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ ചെ​​ന്നൈ​​യി​​ലോ ബം​​ഗ​​ളൂ​​രു​​വി​​ലോ ഡ​​ൽ​​ഹി​​യി​​ലോ കോ​​ൽ​​ക്ക​​ത്ത​​യി​​ലോ അ​​തോ മും​​ബൈ​​യി​​ലോ... ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നാ​​യി മൈ​​താ​​ന​​ത്ത് എ​​ത്തി​​യ ക​​ളി​​ക്കാ​​ർ​​രു​​ടെ​​പോ​​ലും മ​​ന​​സി​​ൽ ഒ​​രു​​വേ​​ള ഇ​​ങ്ങ​​നെ ഒ​​രു സം​​ശ​​യം തോ​​ന്നി​​യേ​​ക്കാം. കാ​​ര​​ണം, ല​​ണ്ട​​നി​​ലെ ഓ​​വ​​ൽ ഗാ​​ല​​റി​​യി​​ൽ സ​​ർ​​വം നീ​​ല​​മ​​യ​​മാ​​യി​​രു​​ന്നു.

ടീം ​​ഇ​​ന്ത്യ​​യു​​ടെ ആ​​രാ​​ധ​​ക​​ർ നീ​​ല​​ക്ക​​ട​​ലാ​​യി ഗാ​​ല​​റി​​യി​​ൽ നി​​റ​​ഞ്ഞ​​പ്പോ​​ൾ കം​​ഗാ​​രു​​ക്ക​​ളു​​ടെ മ​​ഞ്ഞ ജ​​ഴ്സി കാ​​ണാ​​നാ​​യ​​ത് വ​​ള​​രെ​​കു​​റ​​ച്ചു​​മാ​​ത്രം. 25,500 കാ​​ണി​​ക​​ളെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് കെ​​ന്നിം​​ഗ്ട​​ണ്‍ ഓ​​വ​​ൽ സ്റ്റേ​​ഡി​​യം. അ​​തി​​ൽ 95 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രു​​ടെ നീ​​ല​​മ​​യ​​ത്താ​​ൽ സ​​ന്പു​​ഷ്ട​​മാ​​യി​​രു​​ന്നു.

സാ​​ന്പ​​ത്തി​​ക ത​​ട്ടി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഒ​​ളി​​വി​​ൽ​​പോ​​യി യു​​കെ​​യി​​ൽ അ​​ഭ​​യം പ്രാ​​പി​​ച്ച വി​​ജ​​യ് മ​​ല്യ​​യും ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ന​​ലെ ഗാ​​ല​​റി​​യി​​ൽ എ​​ത്തി. സാ​​ന്പ​​ത്തി​​ക ത​​ട്ടി​​പ്പി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​മാ​​റി​​യ മ​​ല്യ, ക്രി​​ക്ക​​റ്റ് ക​​ളി​​കാ​​ണാ​​നാ​​ണ് താ​​ൻ എ​​ത്തി​​യ​​തെ​​ന്നും പ​​റ​​ഞ്ഞു.