നു​വാ​ന്‍ പ്ര​ദീ​പി​ന് പ​രി​ക്ക്; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ക​ളി​ക്കി​ല്ല
ല​ണ്ട​ൻ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ ശ്രീ​ല​ങ്ക​ന്‍ പേ​സ് ബൗ​ള​ര്‍ നു​വാ​ന്‍ പ്ര​ദീ​പി​ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ലോ​ക​ക​പ്പ് മ​ത്സ​രം ന​ഷ്ട​മാ​കും. പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ല​തു കൈ​യി​ലെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ ഒ​രാ​ഴ്ച​യെ​ടു​ക്കു​മെ​ന്ന് ടീം ​മാ​നേ​ജ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നെ​തി​രെ ശ്രീ​ല​ങ്ക 34 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്ന് 41 ഓ​വ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ 31 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി​യ പ്ര​ദീ​പാ​ണ് വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. താ​ര​ത്തി​ന്‍റെ അ​ഭാ​വം അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യേ​ക്കും.