ബെ​യ്ൽ​സി​ന്‍റെ മ​സി​ലു​പി​ടി​ത്തം..! സ്റ്റ​മ്പി​ൽ പ​ന്ത് കൊ​ണ്ടി​ട്ടും പു​റ​ത്താ​കാ​തെ ബാ​റ്റ്സ്മാ​
ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ൽ ബാ​റ്റ്സ്മാ​നെ പു​റ​ത്താ​ക്കാ​നു​ള്ള പ്രാ​ഥ​മി​ക വ​ഴി എ​ന്താ​ണ്? സ്റ്റ​മ്പി​ൽ എ​റി​ഞ്ഞു കൊ​ള്ളി​ക്കു​ക അ​ല്ലാ​തെ​ന്ത്. എ​ന്നാ​ൽ ഏ​റ് കി​ട്ടി​യി​ട്ടും ഇ​ള​കാ​തെ സ്റ്റ​മ്പും ബെ​യ്ൽ​സും കൂ​സ​ലി​ല്ലാ​തെ നി​ന്നാ​ലോ..! ഇം​ഗ്ല​ണ്ടി​ൽ ലോ​ക​ക​പ്പ് മൈ​താ​ന​ത്ത് പ​ന്തെ​റി​യു​ന്ന ബൗ​ള​ർ​മാ​രു​ടെ പ്ര​ഥാ​ന ആ​ശ​ങ്ക​യാ​യി ഇ​തി​ന​കം ബെ​യ്ൽ​സി​ന്‍റെ ഈ ​കൂ​സ​ലി​ല്ലാ​യ്മ മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കാ​ര​ണം ഇ​തു​വ​രെ ന​ട​ന്ന 13 മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് ത​വ​ണ​യാ​ണ് പ​ന്ത് സ്റ്റ​മ്പി​ൽ കൊ​ണ്ടി​ട്ടും ബാ​റ്റ്സ്മാ​ൻ​മാ​ർ ഔ​ട്ടാ​കാ​തെ ര​ക്ഷ​പെ​ട്ട​ത്. ബെ​യ്ൽ​സ് ഇ​ള​കി താ​ഴെ​വീ​ഴാ​ത്ത​താ​ണ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ര​ക്ഷ​യാ​യ​ത്. ഇ​ല്കോ​ട്രോ​ണി​ക് സിം​ഗ് ബെ​യ്ൽ​സാ​ണ് ലോ​കോ​ത്ത​ര ബൗ​ള​ർ​മാ​രു​ടെ ഏ​റു​കൊ​ണ്ടി​ട്ടും മ​സി​ലും​പി​ടി​ച്ച് ഇ​ള​കാ​തെ നി​ൽ​കു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​ൽ ഡേ​വി​ഡ് വാ​ർ​ണ​റും ബെ​യ്ൽ​സി​ന്‍റെ ക​രു​ണ​യി​ൽ ആ​യു​സ് നീ​ട്ടെ​യെ​ടു​ത്തു. ഓ​വ​ലി​ൽ ബും​മ്ര​യു​ടെ പ​ന്ത് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ​റു​ടെ ലെ​ഗ് സ്റ്റ​മ്പി​ൽ പ​തി​ച്ചെ​ങ്കി​ലും ബെ​യ്ൽ​സ് അ​ന​ങ്ങി​യി​ല്ല. ഓ​സീ​സ് ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം ഓ​വ​റി​ലെ ആ​ദ്യ പ​ന്താ​ണ് ബെ​യ്ൽ​സി​നെ പ​രീ​ക്ഷി​ച്ച​ത്. മ​ത്സ​രം ജ​യി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യാ​ണ് വാ​ർ​ണ​ർ (84 പ​ന്തി​ൽ 56) മ​ട​ങ്ങി​യ​ത്.

ഇ​ത​ട​ക്കം ര​ണ്ടു ത​വ​ണ​യാ​ണ് ഓ​വ​ലി​ൽ ബെ​യ്ൽ​സി​ന്‍റെ മ​സി​ലു​പി​ടി​ത്തം ക​ണ്ട​ത്. ഓ​വ​ലി​ൽ ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ത​ന്നെ ബെ​യ്ൽ​സ് പ​ഴി​കേ​ൾ​പ്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വി​ന്‍റ​ൺ ഡീ ​കോ​ക്കാ​ണ് ആ​ദ്യ ഭാ​ഗ്യ​വാ​നാ​യ​ത്. ഇം​ഗ്ല​ണ്ട് ലെ​ഗ് സ്പി​ന്ന​ർ ആ​ദി​ൽ റ​ഷീ​ദി​ന്‍റെ പ​ന്ത് ഡീ ​കോ​ക്കി​ന്‍റെ സ്റ്റ​മ്പി​ൽ ത​ട്ടി. എ​ന്നാ​ൽ ബെ​യ്ൽ​സ് ഇ​ള​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. പ​ന്ത് നേ​രെ ബൗ​ണ്ട​റി​യി​ലേ​ക്കും ഉ​രു​ണ്ടു.‌

കാ​ർ​ഡി​ഫി​ൽ ന്യൂ​സി​ല​ൻ​ഡ്-​ശ്രീ​ല​ങ്ക മ​ത്സ​ര​ത്തി​ലാ​ണ് അ​ടു​ത്ത​താ​യി ബെ​യ്ൽ​സ് ബൗ​ള​ർ​ക്ക് പ​ണി​കൊ​ടു​ത്ത​ത്. ബോ​ൾ​ട്ടി​ന്‍റെ അ​തി​വേ​ഗ പ​ന്ത് ഡി​മു​ത്ത് ക​രു​ണ​ര​ത്ന​യു​ടെ സ്റ്റ​മ്പി​ൽ ഇ​ടി​ച്ചെ​ങ്കി​ലും ബെ​യ്ൽ​സ് ഇ​ള​കി​യാ​ടി താ​ഴെ​വീ​ഴാ​തെ​നി​ന്നു. ക​രു​ണ​ര​ത്ന ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. ഓ​സ്ട്രേ​ലി​യ-​വി​ൻ​ഡീ​സ് മ​ത്സ​ര​ത്തി​ലും ബെ​യ്ൽ​സി​ന്‍റെ ഒ​ട്ടി​പ്പി​ടി​ത്തം ക​ണ്ടു.

ഓ​സീ​സ് പേ​സ​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ പ​ന്തി​ൽ ക്രി​സ് ഗെ​യ്ൽ കീ​പ്പ​ർ പി​ടി​ച്ചു​പു​റ​ത്താ​യി. പ​ന്ത് ബാ​റ്റി​ൽ ത​ട്ടി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യി​രു​ന്ന ഗെ​യ്ൽ റി​വ്യു വി​ളി​ച്ചു. സം​ഭ​വം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ര്യം പി​ടി​കി​ട്ടി​യ​ത്. ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ല​ല്ല, സ്റ്റ​മ്പി​ന്‍റെ മു​ക​ളി​ൽ ഇ​ടി​ച്ചാ​ണ് പ​ന്ത് കീ​പ്പ​റു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്. ബെ​യ്ൽ​സ് തെ​റി​ക്കാ​ത്ത​തു​കൊ​ണ്ട് ഗെ​യ്ൽ ര​ക്ഷ​പെ​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​ഹ​മ്മ​ദ് സെ​യ്ഫു​ദ്ദീ​നും ഇ​ത്ത​ര​ത്തി​ൽ ര​ക്ഷ​പെ​ട്ടു. ബെ​ൻ​സ്റ്റോ​ക്സി​ന്‍റെ പ​ന്ത് സെ​യ്ഫു​ദ്ദീ​ന്‍റെ സ്റ്റ​മ്പി​ൽ ത​ട്ടി​യെ​ങ്കി​ലും ബെ​യ്ൽ‌​സ് ഇ​ള​കാ​ൻ​കൂ​ട്ടാ​ക്കി​യി​ല്ല.

ഐ​സി​സി​യു​ടെ നി​യ​മ​പ്ര​കാ​രം പ​ന്ത് സ്റ്റ​മ്പി​ൽ ത​ട്ടി​യാ​ലും ബെ​യ്ൽ​സ് താ​ഴെ​വീ​ണാ​ൽ മാ​ത്ര​മേ ബാ​റ്റ്സ്മാ​ൻ പു​റ​ത്താ​വു. ഇ​ത​ല്ലെ​ങ്കി​ൽ സ്റ്റ​മ്പ് ഇ​ള​കി തെ​റി​ക്ക​ണം. ഇ​തു​വ​രെ 15 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​നി​യും എ​ത്ര ത​വ​ണ ബെ​യ്ൽ​സ് ഇ​തു​പോ​ലെ ഒ​ട്ടി​പ്പോ ത​ട്ടി​പ്പു​മാ​യി മ​സി​ലു​പി​ടി​ത്തം ന​ട​ത്തും. കാ​ത്തി​രു​ന്നു കാ​ണാം.