ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്
സതാംപ്റ്റണ്‍: ലോകകപ്പിൽ ആദ്യ ജയം തേടി ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ ടോസ് നഷ്ടപ്പെട്ട ഫാഫ് ഡുപ്ലസിസും സംഘവും ആദ്യം ബാറ്റ് ചെയ്യും. ആദ്യ മൂന്ന് മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് നിലനിൽപ്പിനായി ജയം അനിവാര്യമാണ്.

അതേസമയം പാക്കിസ്ഥാനെതിരേ വിജയം നേടിയും ഓസ്ട്രേലിയയ്ക്കെതിരേ പൊരുതി കീഴടങ്ങിയും എത്തുന്ന വിൻഡീസ് മികച്ച ഫോമിലാണ്. ഓൾറൗണ്ടർ ആ്രന്ദേ റസൽ പരിക്ക് മൂലം കളിക്കുന്നില്ല. പേസർ കീമർ റോച്ച് പകരം ടീമിലെത്തി. ഓപ്പണർ എവിൻ ലൂയിസിന് പകരം ഡാരൻ ബ്രാവോയെയും വിൻഡീസ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.