വി​ല്ല​നാ​യി മ​ഴ അ​വ​ത​രി​ച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക-​വി​ൻ​ഡീ​സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു
സ​താം​പ്ട​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വെ​സ്റ്റ് ഇ​ൻ​ഡീ​സും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 7.3 ഓ​വ​റി​ൽ 29/2 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ മ​ഴ ര​സം​കൊ​ല്ലി​യാ​യെ​ത്തി. പ​ല​വ​ട്ടം അ​മ്പ​യ​ര്‍​മാ​ര്‍ പി​ച്ച് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ത്സ​ര​യോ​ഗ്യ​മ​ല്ലെ​ന്നു ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം 8.44 ഓ​ടെ ഇ​നി ക​ളി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക ജീ​വ​ൻ മ​ര​ണ​പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​ല്ല​നാ​യി മ​ഴ അ​വ​ത​രി​ച്ച​ത്. ഹാ​ഷിം അ​ല​യേ​യും(6), എ​യ്ഡ​ന്‍ മ​ർ​ക്രം(5) ന​ഷ്ട​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്ത​വേ​യാ​യി​രു​ന്നു മ​ഴ. ക്വ​ന്‍റ​ൺ ഡീ​ക്കോ​ക്കും(21 പ​ന്തി​ൽ 17) ഫാ​ഫ് ഡു​പ്ലെ​സി​യും(0) ആ​യി​രു​ന്നു ക്രീ​സി​ൽ. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു ടീ​മു​ക​ള്‍​ക്കും ഓ​രോ പോ​യി​ന്‍റ് വീതം ല​ഭി​ക്കും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ ഇ​തോ​ടെ മ​ങ്ങി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു പോ​യി​ന്‍റു​മാ​യി വി​ൻ​ഡീ​സ് അ​ഞ്ചാ​മ​തു​ണ്ട്.