സാം​പ പ​ന്ത് ചു​ര​ണ്ടി?
ലണ്ടൻ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പു​തി​യ വി​വാ​ദം ത​ല​പൊ​ക്കി. ഓ​സ്ട്രേ​ലി​യ​ൻ സ്പി​ന്ന​ർ ആ​ദം സാം​പ പ​ന്ത് ചു​ര​ണ്ടി​യെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഓ​സീ​സ് ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ച് നി​ഷേ​ധി​ച്ചു.

മ​ത്സ​ര​ത്തി​നി​ടെ ഓ​രോ പ​ന്തെ​റി​യു​ന്പോ​ഴും സാം​പ പോ​ക്ക​റ്റി​ൽ കൈ​യി​ട്ട് എ​ന്തോ പു​റ​ത്തെ​ടു​ക്കു​ന്ന​തും പ​ന്തി​ന​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും കാ​ണാം. ഇ​ത് സാ​ൻ​ഡ് പേ​പ്പ​റാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. മ​ത്സ​ര​ശേ​ഷം ഓ​സീ​സ് ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ച് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ശു​ദ്ധ അം​ബ​ന്ധ​മാ​ണെ​ന്നു പ​റ​ഞ്ഞ ഫി​ഞ്ച്, സാം​പ​യു​ടെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് ഹാ​ൻ​ഡ് വാ​മേ​ഴ്സ് (കൈ ​ചൂ​ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു) ആ​യി​രി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. സാം​പ​യു​ടേ​തെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ ക​ണ്ടി​ട്ടി​ല്ലെ​ന്നും സാം​പ സാ​ധാ​ര​ണ എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും ഹാ​ൻ​ഡ് വാ​മേ​ഴ്സ് കൈ​യി​ൽ ക​രു​താ​റു​ണ്ടെ​ന്നും ഫി​ഞ്ച് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​മു​യ​ർ​ത്തി​യ അ​ല​യൊ​ലി​ക​ളി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് മു​ക്ത​രാ​കു​ന്ന​തി​നു മു​ന്പാ​ണ് സാം​പ പ്ര​ശ്നം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.