മാ​തൃ​ക​യാ​ക്കാം കോ​ഹ്‌​ലി​യെ
ലണ്ടൻ: ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ ഏ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്ത് ഇ​പ്പോ​ഴു​ള്ള സം​സാ​രം. ക്രി​ക്ക​റ്റ​ർ എ​ന്ന​തി​ലു​പ​രി സ​ഹ​ജീ​വി​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന​തി​നും അ​വ​ർ​ക്കൊ​പ്പം എ​ങ്ങ​നെ ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്ന​തി​നു​മു​ള്ള ഉ​ദാ​ഹ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് കോ​ഹ്‌​ലി.

സം​ഭ​വം ഇ​ങ്ങ​നെ: ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം. പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ട​ശേ​ഷം ഓ​സീ​സ് ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി​യ സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ർ​ണ​റും മൈ​താ​ന​ത്ത്. സ്മി​ത്തി​നെ കാ​ണി​ക​ൾ ച​തി​യ​ൻ എ​ന്ന വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച് കൂ​വി​യ​പ്പോ​ൾ വി​രാ​ട് കോ​ഹ്‌​ലി ഇ​ട​പെ​ട്ടു. കാ​ണി​ക​ളോ​ട് സ്മി​ത്തി​നാ​യി കൈ​യ​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഹ്‌​ലി​യു​ടേ​ത് മ​ഹ​ത്ത​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ഓ​സീ​സ് പ​രി​ശീ​ല​ക​ൻ ഡാ​ര​ൻ ലേ​മാ​ൻ വി​ശേ​ഷി​പ്പി​ച്ചു. എ​ന്തെ​ങ്കി​ലും പി​ഴ​വ് സം​ഭ​വി​ച്ച​ശേ​ഷം അ​തി​ൽ മാ​പ്പ​പേ​ക്ഷ ന​ട​ത്തി വീ​ണ്ടു​മെ​ത്തു​ന്പോ​ൾ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ചി​ക​ഞ്ഞെ​ടു​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യി താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്മി​ത്തി​നാ​യി കൈ​യ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞ​ത്.

മ​ത്സ​ര​ത്തി​ൽ കൃ​ത്യ​മാ​യ ബാ​റ്റിം​ഗ് ബൗ​ളിം​ഗ് ചെ​യ്ഞ്ചു​ക​ളി​ലൂ​ടെ കോ​ഹ്‌​ലി മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്ന​താ​യി​രു​ന്നു ഓ​വ​ലി​ൽ ക്രി​ക്ക​റ്റ് ലോ​കം ക​ണ്ട​ത്. റ​ണ്‍​റേ​റ്റ് ഉ​യ​ർ​ത്താ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ നാ​ലാ​മ​തും ധോ​ണി​യെ അ​ഞ്ചാ​മ​തും ഇ​റ​ക്കി​യ​തും ഓ​പ്പ​ണിം​ഗ് ബൗ​ളിം​ഗി​നും ബ്രേ​ക്ക് ത്രൂ ​വേ​ണ്ടി​യ​പ്പോ​ഴും ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ കൊ​ണ്ടു​വ​ന്ന​തു​മെ​ല്ലാം കോ​ഹ്‌​ലി​യു​ടെ ക്യാ​പ്റ്റ​ൻ​സി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

ഫീ​ൽ​ഡിം​ഗി​ലും കോ​ഹ്‌​ലി അ​സാ​മാ​ന്യ നേ​തൃ​പാ​ട​വം പു​റ​ത്തെ​ടു​ത്ത മ​ത്സ​ര​മാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ന​ട​ന്ന​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ൽ മി​ഡ് വി​ക്ക​റ്റി​ലൂ​ടെ ഫി​ഞ്ച് ബൗ​ണ്ട​റി ക​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ കോ​ഹ്‌​ലി, നോ​ണ്‍ സ്ട്രൈ​ക്ക​റു​ടെ ലൈ​നി​ൽ ഫീ​ൽ​ഡി​ലെ​ത്തി. ഫി​ഞ്ചി​ന്‍റെ ക​രു​ത്ത് അ​റി​ഞ്ഞു​ള്ള ഫീ​ൽ​ഡിം​ഗ് ആ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് കൊ​ടു​ത്തു​വി​ട്ട മ​ണ്ണി​ന്‍റെ മ​ണം ഉ​ള്ളി​ലേ​ക്ക് ആ​വാ​ഹി​ച്ച​ശേ​ഷം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ കോ​ഹ്‌​ലി ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്തി​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ.