സ്റ്റോ​യി​നി​സ് പു​റ​ത്ത്
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യ്ക്കും പ​രി​ക്കി​ന്‍റെ വേ​ദ​ന. ഓ​സ്ട്രേ​ലി​യ​ൻ ഓ​ൾ റാ​ണ്ട​ർ മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് പ​രി​ക്കേ​റ്റ് പു​റ​ത്ത്. ഇ​ന്ന് ന​ട​ക്കു​ന്ന പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ൽ ഓ​സീ​സ് ടീ​മി​ൽ സ്റ്റോ​യി​നി​സ് ഉ​ണ്ടാ​കി​ല്ല. ഇ​ക്കാ​ര്യം ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ചാ​ണ് അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സ്റ്റോ​യി​നി​സി​നു പ​രി​ക്കേ​റ്റ​ത്.

സ്റ്റോ​യി​നി​സി​നു പ​ക​രം ഓ​സീ​സ് ടീ​മി​നൊ​പ്പം ഓ​ൾ റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷ് ചേ​രും. ഓ​സ്ട്രേ​ലി​യ​യു​ടെ 15 അം​ഗ ടീ​മി​ൽ മി​ച്ച​ൽ മാ​ർ​ഷ് തു​ട​രു​മോ​യെ​ന്ന​ത് സ്റ്റോ​യി​നി​സ് സു​ഖം പ്രാ​പി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചി​രി​ക്കും.