എ​ൻ​ഗി​ഡി തി​രി​ച്ചെ​ത്തും
ല​ണ്ട​ൻ: പി​ൻ തു​ട​ഞ​ര​ന്പി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലി​രി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ലു​ൻ​ഗി എ​ൻ​ഗി​ഡി അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു​പ്ല​സി. ശ​നി​യാ​ഴ്ച അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ടു​ത്ത മ​ത്സ​രം.

ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ൽ തി​രി​ച്ച​ടി​ക​ൾ മാ​ത്രം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് എ​ൻ​ഗി​ഡി​യു​ടെ മ​ട​ങ്ങി​വ​ര​വ്. ലോ​ക​ക​പ്പി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു എ​ൻ​ഗി​ഡി​ക്ക് പ​രി​ക്കേ​റ്റ​ത്. എ​ൻ​ഗി​ഡി തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ടീ​മി​ന്‍റെ ബൗ​ളിം​ഗ് ശ​ക്തി വ​ർ​ധി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക.