പാ​ക് പ​ര​സ്യം വി​വാ​ദം
ക​റാ​ച്ചി: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​നാ​യി നി​ർ​മി​ച്ച പ​ര​സ്യ ചി​ത്രം വി​വാ​ദ​മാ​കു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്പ് ടെ​ലി​വി​ഷ​ൻ പ​ര​സ്യ​ങ്ങ​ൾ പ​രി​ഹാ​സ ചു​വ​യോ​ടെ പു​റ​ത്തി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും പാ​ക്കി​സ്ഥാ​നി​ൽ ജാ​സ് ടി​വി ഇ​റ​ക്കി​യ​ത് അ​തി​രു ക​ട​ന്ന​താ​യാ​ണ് വി​മ​ർ​ശ​നം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ് ഈ ​പ​ര​സ്യം. കാ​ര​ണം, ഇ​ന്ത്യ​യു​ടെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച പാ​ക് പോ​ർ​വി​മാ​ന​ത്തെ തു​ര​ത്തു​ന്ന​തി​നി​ടെ പാ​ക് പി​ടി​യി​ലാ​യ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ പ​രി​ഹ​സി​ച്ചാ​ണ് പ​ര​സ്യം.

അ​ഭി​ന​ന്ദ​നെ ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ പാ​ക് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ൽ ചാ​യ കു​ടി​ച്ചാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ൻ ഉ​ത്ത​രം ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​നു​ക​ര​ണ​മാ​ണ് പാ​ക് ടി​വി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ര​സ്യം. അ​ഭി​ന​ന്ദ​നെ​പ്പോ​ലെ മീ​ശ​യു​ള്ള ഒ​രാ​ളാ​ണ് പ​ര​സ്യ​ത്തി​ലു​ള്ള​ത്. ഇ​യാ​ളോ​ട് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നെ​ക്കു​റി​ച്ചും ടോ​സ് കി​ട്ടി​യാ​ൽ ഇ​ന്ത്യ​ൻ ടീം ​സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന ത​ന്ത്ര​ങ്ങ​ളെ കു​റി​ച്ചും ചോ​ദി​ക്കു​ന്നു​ണ്ട്. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ‘ക്ഷ​മി​ക്ക​ണം, ഇ​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ളോ​ട് എ​നി​ക്ക് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല’ എ​ന്നാ​ണ് ഇ​യാ​ൾ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ഭി​ന​ന്ദ​ന്‍റെ പ്ര​തി​ക​ര​ണ​വും അ​താ​യി​രു​ന്നു. പ​ര​സ്യ​ത്തി​ന്‍റെ അ​വ​സാ​നം ചാ​യ എ​ങ്ങ​നെ​യു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​നു കൊ​ള്ളാം എ​ന്നു പ​റ​ഞ്ഞ്, ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ പു​റ​ത്തേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ചാ​യ​ക്ക​പ്പ് തി​രി​കെ വാ​ങ്ങു​ന്ന​താ​ണ്. ക​പ്പ് (ലോ​ക​ക​പ്പ്) തി​രി​കെ കൊ​ണ്ടു​വ​രാം എ​ന്ന വാ​ക്യ​ത്തോ​ടെ​യാ​ണ് പ​ര​സ്യം അ​വ​സാ​നി​ക്കു​ന്ന​ത്.