ബെ​യ്ൽ​സ് മാ​റ്റി​ല്ലെ​ന്ന് ഐ​സി​സി
ല​ണ്ട​ൻ: വി​ക്ക​റ്റി​ൽ കൊ​ണ്ടി​ട്ടും ബെ​യ്ൽ​സ് വീ​ഴാ​ത്ത​തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടും ഐ​സി​സി ക​ണ്ണു തു​റ​ന്നി​ല്ല. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​നി​ടെ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്ത് ഡേ​വി​ഡ് വാ​ർ​ണ​റു​ടെ വി​ക്ക​റ്റി​ൽ കൊ​ണ്ടെ​ങ്കി​ലും ബെ​യ്ൽ​സ് അ​ന​ങ്ങി​യി​രു​ന്നി​ല്ല. സിം​ഗ് ബെ​യ്ൽ​സി​നു​ള്ളി​ലു​ള്ള വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​ടെ ഭാ​ര​മാ​ണ് അ​ത് വീ​ഴ​ത്ത​തി​നു കാ​ര​ണ​മെ​ന്ന് പൊ​തു​വേ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു.

ബെ​യ്ൽ​സ് വീ​ഴാ​ത്ത​ത് ലോ​ക​ക​പ്പി​ന്‍റെ തി​ള​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന് കോ​ഹ്‌​ലി​യും ഓ​സീ​സ് ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ചു​മെ​ല്ലാം പ​റ​ഞ്ഞു. എ​ന്നാ​ൽ, സിം​ഗ് ബെ​യ്ൽ​സ് ത​ന്നെ ഉ​പ​യോ​ഗി​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് ഐ​സി​സി സ്വീ​ക​രി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ മൈ​ക്കി​ൾ വോ​ണ്‍ അ​ട​ക്ക​മു​ള്ള​വ​ർ സിം​ഗ് ബെ​യ്ൽ​സി​നെ​തി​രേ നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ഈ ​ലോ​ക​പ്പി​ൽ അ​ഞ്ചു ത​വ​ണ​യാ​ണ് പ​ന്ത് വി​ക്ക​റ്റി​ൽ ത​ട്ടി​യി​ട്ടും ബെ​യ്ൽ​സ് വീ​ഴാ​ത്ത​തി​നെ തു​ട​ർ​ന്ന് ബൗ​ള​ർ​മാ​ർ​ക്ക് വി​ക്ക​റ്റ് ന​ഷ്ട​മാ​കു​ന്ന​ത്. ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക്, ദി​മു​ത് ക​രു​ണ​ര​ത്നെ, ക്രി​സ് ഗെ​യ്ൽ, മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ, ഡേ​വി​ഡ് വാ​ർ​ണ​ർ എ​ന്നി​വ​രാ​ണ് ഇ​തു​വ​രെ ബെ​യ്ൽ​സ് ഭാ​ഗ്യം സി​ദ്ധി​ച്ച​വ​ർ. ആ​ദി​ൽ റ​ഷീ​ദ്, ട്രെ​ന്‍റ് ബോ​ൾ​ട്ട്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ബെ​ൻ സ്റ്റോ​ക്സ്, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​യി​രു​ന്നു ഹ​ത​ഭാ​ഗ്യ​രാ​യ ബൗ​ള​ർ​മാ​ർ.