റെ​യ്ൻ റെ​യ്ൻ ഗോ ​എ​വേ...
ല​ണ്ട​ൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ പു​തു റി​ക്കാ​ർ​ഡ്. ബാ​റ്റിം​ഗ്, ബൗ​ളിം​ഗ്, ഫീ​ൽ​ഡിം​ഗ്, അ​ന്പ​യ​റിം​ഗ്, കാ​ണി​ക​ൾ എ​ന്നി​വ​യി​ലൊ​ന്നു​മ​ല്ല പു​തി​യ ച​രി​ത്രം പി​റ​ന്ന​ത്. ഇ​തൊ​ന്നു​മ​ല്ലാ​തെ എ​ന്ത് റി​ക്കാ​ർ​ഡാ​ണ് ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​തെ​ന്ന് സം​ശ​യം തോ​ന്നി​യേ​ക്കാം. ഇ​വ​യി​ലൊ​ന്നും പെ​ടാ​ത്ത ഒ​രു ക​ളി​ക്കാ​ര​ൻ കൂ​ടി 12-ാം ലോ​ക​ക​പ്പി​ൽ യു​കെ​യി​ലു​ണ്ട്, മ​ഴ. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​ന്ന​ലെ കു​റി​ക്ക​പ്പെ​ട്ടു.

ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് - ശ്രീ​ല​ങ്ക മ​ത്സ​രം ടോ​സ് ചെ​യ്യാ​ൻ​പോ​ലും സാ​ധി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണി​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഈ ​ലോ​ക​ക​പ്പി​ൽ ഉ​പേ​ക്ഷി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം ഇ​തോ​ടെ മൂ​ന്ന് ആ​യി. ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് ര​ണ്ട് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ബ്രി​സ്റ്റ​ളി​ൽ ന​ട​ക്കേ​ണ്ട ര​ണ്ട് മ​ത്സ​രം​ത​ന്നെ ഉ​പേ​ക്ഷി​ച്ചു. ശ്രീ​ല​ങ്ക​യ്ക്കാ​ണ് ര​ണ്ട് മ​ത്സ​ര​വും ന​ഷ്ട​പ്പെ​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഒ​രു ലോ​ക​ക​പ്പി​ൽ ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച റി​ക്കാ​ർ​ഡും ഇ​ന്ന​ലെ പി​റ​ന്നു. 1979, 2015 ലോ​ക​ക​പ്പു​ക​ളി​ൽ ഒ​രു മ​ത്സ​രം വീ​തം ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ ഈ ​ലോ​ക​ക​പ്പി​ൽ ഉ​പേ​ക്ഷി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ടാ​യി (ശ്രീ​ല​ങ്ക - പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക - ബം​ഗ്ലാ​ദേ​ശ്). ദ​ക്ഷി​ണാ​ഫ്രി​ക്ക - വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ത്സ​ര​വും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ൽ 7.3 ഓ​വ​ർ ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു മ​ഴ വി​ല്ല​നാ​യ​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് - ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​നി​ടെ പാ​ക് മു​ൻ പേ​സ​ർ ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ മ​ഴ​യെ​ക്കു​റി​ച്ചു​ള്ള ട്വീ​റ്റ് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. റെ​യ്ൻ റെ​യ്ൻ ഗോ ​എ​വേ... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​യി​രു​ന്നു വി​ൻ​ഡീ​സ് - ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം ബ​ന്ധി​പ്പി​ച്ച് അ​ക്ത​ർ ട്വീ​റ്റ് ചെ​യ്ത​ത്.