ഓസീസിന് ബാറ്റിംഗ്
ടൗണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസ്, സ്പിന്നർ ആദം സാംപ എന്നിവരെ ഒഴിവാക്കി മിച്ചൽ മാർഷിനെയും കെയ്ൻ റിച്ചാർഡ്സണെയും ഓസീസ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാല് പേസർമാരുമായാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്. മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ഹസൻ അലി എന്നിവർക്ക് പുറമേ ഷഹീൻ അഫ്രീദിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങിയ ഓസീസ് വിജയവഴിയിൽ തിരിച്ചെത്താനാണ് പാക്കിസ്ഥാനെതിരേ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരേ മികച്ച വിജയം നേടിയ പാക്കിസ്ഥാൻ ശ്രീലങ്കയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.