പ​ന്ത് ഈ ​ആ​ഴ്ച ഇം​ഗ്ല​ണ്ടി​ലേ​ക്കു പ​റ​ക്കും ‌
ല​ണ്ട​ൻ: കൈ​വി​ര​ലി​ന് ഒ​ടി​വേ​റ്റ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ശി​ഖ​ര്‍ ധ​വാ​നു പ​ക​രം ലോ​ക​ക​പ്പി​ല്‍ ടീ​മി​ല്‍ ചേ​രാ​നാ​യി ഋ​ഷ​ഭ് പ​ന്ത് ഈ ​ആ​ഴ്ച ഇം​ഗ്ല​ണ്ടി​ലേ​ക്കു പ​റ​ക്കും. ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടാ​തി​രു​ന്ന പ​ന്തി​നെ റി​സ​ര്‍​വ് ക​ളി​ക്കാ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ്‌​സ്മാ​നാ​യ ധ​വാ​ന് ര​ണ്ടാ​ഴ്ച​യി​ലേ​റെ വി​ശ്ര​മം വേ​ണ്ട സ്ഥി​തി​ക്ക് കെ.​എ​ല്‍. രാ​ഹു​ലാ​കും ഓ​പ്പ​ണ്‍ ചെ​യ്യു​ക. ലെ​ഗ് സ്പി​ന്ന​ര്‍​മാ​ര്‍​ക്കെ​തി​രേ ക​ളി​ക്കു​ന്ന ബാ​റ്റ്‌​സ്മാ​നെ ടീ​മി​ല്‍ വേ​ണ്ട​തു​കൊ​ണ്ടാ​ണ് ഇ​ട​ങ്ക​യ്യ​നാ​യ പ​ന്തി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ധ​വാ​നെ ഇ​ന്ത്യ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

30ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ് ധ​വാ​ന്‍ പ​രി​ക്കി​ല്‍​നി​ന്നു മോ​ചി​ത​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.