പ്ര​തി​ഫ​ല​ത്തി​ലും മു​ന്പ​ൻ കോ​ഹ്‌​ലി
മും​ബൈ: ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​ൻ വി​രാ​ട് കോ​ഹ്‌​ലി. ഫോ​ബ്സി​ന്‍റെ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​തേ​സ​മ​യം, ലോ​ക​ത്തി​ൽ 100-ാം സ്ഥാ​ന​ത്താ​ണ് കോ​ഹ്‌​ലി.

അ​ർ​ജ​ന്‍റൈ​ൻ താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് ലോ​ക ഒ​ന്നാം ന​ന്പ​റി​ൽ. വി​ര​മി​ച്ച ബോ​ക്സിം​ഗ് താ​രം ഫ്ളോ​യി​ഡ് മെ​യ് വെ​ത​റി​ന്‍റെ സ്ഥാ​ന​മാ​ണ് ഇ​പ്പോ​ൾ മെ​സി അ​ല​ങ്ക​രി​ക്കു​ന്ന​ത്. 880 കോ​ടി രൂ​പ​യാ​ണ് മെ​സി​യു​ടെ വ​രു​മാ​നം. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് (756 കോ​ടി രൂ​പ) ര​ണ്ടാം സ്ഥാ​ന​ത്ത്. ബ്ര​സീ​ൽ ഫു​ട്ബോ​ള​ർ നെ​യ്മ​ർ ആ​ണ് (728 കോ​ടി രൂ​പ) മൂ​ന്നാ​മ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് വെ​ത​ർ (1976 കോ​ടി രൂ​പ), മെ​സി, റൊ​ണാ​ൾ​ഡോ, കോ​ണ​ർ മ​ക് ഗ്രി​ഗോ​ർ, നെ​യ്മ​ർ എ​ന്നി​വ​രാ​യി​രു​ന്നു യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം 83-ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി.