ക്ലാ​ഷ് ഓ​ഫ് ദ ​ടൈ​റ്റ​ൻ​സ്
നോ​ട്ടി​ങാം: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ന് അ​പ​രാ​ജി​ത​രു​ടെ പോ​രാ​ട്ടം. ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ തോ​ൽ​വി​യ​റി​യാ​ത്ത ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങും. ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മ​ത്സ​രം. മ​ഴ ഭീ​ഷ​ണി​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്ന​താ​ണ് വ​സ്തു​ത. മ​ഴ ര​സം​കൊ​ല്ലി​യാ​യി​ല്ലെ​ങ്കി​ൽ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്ക് ഇ​ന്ന​ത്തെ മ​ത്സ​രം വി​രു​ന്നൊ​രു​ക്കു​മെ​ന്നു​റ​പ്പ്. നീ​ണ്ട 16 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ലോ​ക​ക​പ്പി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ധ​വാ​ൻ ഇ​ല്ലാ​തെ...

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ പ​രി​ക്കാ​ണ് ഇ​ന്ത്യ​ൻ ക്യാ​ന്പി​ലെ പ്ര​ധാ​ന പ്ര​ശ്നം. ധ​വാ​ൻ ഇ​ല്ലാ​താ​കു​ന്ന​തോ​ടെ നാ​ലാം ന​ന്പ​റി​ൽ ആ​രെ​ത്തു​മെ​ന്ന​തും ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. ദി​നേ​ശ് കാ​ർ​ത്തി​ക്, വി​ജ​യ് ശ​ങ്ക​ർ എ​ന്നി​വ​രി​ലാ​രെ​ങ്കി​ലും അ​വ​സാ​ന പ​ത​നൊ​ന്നി​ൽ ഉ​ൾ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ലും പ​രീ​ക്ഷ​ണം ന​ട​ന്നേ​ക്കും. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നാ​ലാം ന​ന്പ​റി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​യി​രു​ന്നു ഇ​റ​ങ്ങി​യ​ത്. ത​ക​ർ​ത്ത​ടി​ച്ച ഹാ​ർ​ദി​ക് 48 റ​ണ്‍​സും നേ​ടി. സ​മാ​ന​മാ​യൊ​രു നീ​ക്കം ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ് ലി ​ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​ന് ടോ​പ് ഓ​ർ​ഡ​ർ ഫോം ​ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ത്രം. കെ.​എ​ൽ. രാ​ഹു​ൽ ഓ​പ്പ​ണിം​ഗി​ൽ ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. രോ​ഹി​ത്-​രാ​ഹു​ൽ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ നാ​ലാം ന​ന്പ​റി​ൽ സെ​ഞ്ചു​റി നേ​ടി​യ രാ​ഹു​ൽ ശ​ക്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഇ​റ​ങ്ങു​ന്പോ​ൾ ഫോം ​ക​ണ്ടെ​ത്തു​മോ​യെ​ന്ന​തി​നാ​യി ക്രി​ക്ക​റ്റ് ലോ​ക​വും ക​ണ്ണു​ന​ട്ടി​രി​ക്കു​ന്നു.

പോ​രാ​ട്ടം ക​ടു​ത്ത​ത്

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ത​ക​ർ​ന്ന​ടി​ഞ്ഞി​രു​ന്നു. ട്രെ​ന്‍റ് ബോ​ൾ​ട്ട് ന​യി​ക്കു​ന്ന പേ​സ് ആ​ക്ര​മ​ണ​മാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ക​രു​ത്ത്. ഈ ​ലോ​ക​ക​പ്പി​ൽ വി​ക്ക​റ്റ് വേ​ട്ട​യി​ൽ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന ബോ​ൾ​ട്ടും നീ​ഷ​വും ഫെ​ർ​ഗൂ​സ​നും ചേ​രു​ന്പോ​ൾ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്ത​ള​ക്ക​പ്പെ​ടു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

ബാ​റ്റിം​ഗി​ലും ഫോ​മി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ്. എ​ന്നാ​ൽ, ബം​ഗ്ലാ​ദേ​ശി​നെ​തി​രേ അ​വ​ർ ശ​രി​ക്കും വി​യ​ർ​ത്തി​രു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം. ഇ​ന്ത്യ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം ലോ​ക​ക​പ്പി​ലെ മി​ക​ച്ച​താ​ണ്. ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​റു​മാ​ണ് ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണം ഇ​തു​വ​രെ ന​യി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​മി​ക്ക് ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല. ട്രെ​ന്‍റ് ബ്രി​ഡ്ജി​ലെ പി​ച്ചി​ൽ അ​ധി​ക ബൗ​ണ്‍​സ് ല​ഭി​ക്കു​മെ​ന്ന് വെ​സ്റ്റ് ഇ​ൻ​ഡീ​സ് അ​വ​രു​ടെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ തെ​ളി​യി​ച്ചി​രു​ന്നു.

ച​രി​ത്ര​ത്തി​ൽ

ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ഇ​തു​വ​രെ ഏ​ഴ് ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. അ​തി​ൽ നാ​ല് ജ​യം ന്യൂ​സി​ല​ൻ​ഡി​നാ​യി​രു​ന്നു. മൂ​ന്ന് ജ​യം ഇം​ഗ്ല​ണ്ടി​ൽ​വ​ച്ചാ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഇ​ന്ത്യ കി​വി​ക​ളെ കീ​ഴ​ട​ക്കി​യ​തി​ൽ ര​ണ്ട് ത​വ​ണ സ്വ​ന്തം നാ​ട്ടി​ൽ​വ​ച്ചും ഒ​രെ​ണ്ണം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​വ​ച്ചു​മാ​ണ്. 2003 ലോ​ക​ക​പ്പി​ലാ​ണ് ഇ​രു ടീ​മു​ക​ളും ലോ​ക​ക​പ്പി​ൽ അ​വ​സാ​ന​മാ​യി ഏ​റ്റു മു​ട്ടി​യ​ത്.

മ​ഴ ഭീ​ഷ​ണി

യു​കെ​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ഇ​ട​വി​ട്ട മ​ഴ​യു​ണ്ട്. നോ​ട്ടി​ങാ​മി​ൽ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. ഈ ​ആ​ഴ്ച​യി​ൽ നോ​ട്ടി​ങാ​മി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​പോ​ലു​മു​ണ്ടെ​ന്നാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴ് വ​രെ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നോ​ട്ടി​ങാം​പോ​സ്റ്റി​ന്‍റെ റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ന​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല 13 ഡി​ഗ്രി സെ​ൽ​ഷ​സാ​യി​രി​ക്കും. ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​നു മ​ഴ ത​ട​സ​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ഴ എ​ത്തി​യാ​ൽ​പോ​ലും മ​ത്സ​രം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് സൂ​ച​ന.