കാലാവസ്ഥ മോശം: ഇന്ത്യ-കിവീസ് മത്സരം വൈകുന്നു
നോട്ടിംഗ്ഹാം: ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് മത്സരം മോശം കാലാവസ്ഥ മൂലം വൈകുന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30-നാണ് ടോസ് ഇടേണ്ടിയിരുന്നത്. എന്നാൽ ഗ്രൗണ്ട് പരിശോധിച്ച ശേഷം അംപയർമാർ അരമണിക്കൂർ കൂടി കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ഇനി ഗ്രൗണ്ട് പരിശോധിച്ച ശേഷമാകും ടോസിന്‍റെ കാര്യം തീരുമാനിക്കുക.

നോട്ടിംഗ്ഹാമിൽ മഴ മാറി നിൽക്കുകയാണെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വെയിൽ തെളിയാത്തതിനാൽ ഒൗട്ട്ഫീൽഡിലെ നനവ് മാറിയിട്ടില്ല. ഇതൊഴിവാക്കാൻ ഗ്രൗണ്ട് സ്റ്റാഫ് പ്രവർത്തിച്ചു വരികയാണ്. എന്നാൽ ഇനി മഴ പെയ്താൽ മത്സരം കൂടുതൽ വൈകാനും സാധ്യതയുണ്ട്.