മ​ഴ; ലോ​ക​ക​പ്പി​ലെ 11-ാമ​ൻ
നോ​ട്ടി​ങാം: 12-ാം ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 10 ടീ​മു​ക​ൾ. എ​ന്നാ​ൽ, ഈ ​ലോ​ക​ക​പ്പി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി ഒ​രു ടീം ​കൂ​ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്, മ​ഴ. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പോ​രാ​ട്ട​വും ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ ഈ ​ലോ​ക​ക​പ്പി​ൽ മ​ഴ​ക്ക​ളി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം നാ​ല് ആ​യി. അ​തി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ടോ​സ് ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കാ​തെ​യാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​രു ലോ​ക​ക​പ്പി​ൽ ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ൾ മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​തും ച​രി​ത്ര​ത്തി​ൽ ആ​ദ്യം.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കും വൈ​കു​ന്നേ​രം 7.30നും ​അ​ന്പ​യ​ർ​മാ​ർ മൈ​താ​ന​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു ടീ​മും ഓ​രോ പോ​യി​ന്‍റ് പ​ങ്കി​ട്ടു.

ഇ​ങ്ങ​നെ പോ​യാ​ൽ എ​ന്താ​കും ?

ഈ ​ലോ​ക​ക​പ്പി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്യ​പ്പെ​ട്ട 18-ാമ​ത്തെ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പോ​രാ​ട്ടം. 18 മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് എ​ണ്ണം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​ത് ക്രി​ക്ക​റ്റ് ലോ​കം ഉ​ത്ക​ണ്ഠ​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്. കാ​ര​ണം, മ​ഴ തോ​ർ​ന്ന് മാ​നം തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ളാ​ണ് നേ​രി​ടേ​ണ്ടി​വ​രി​ക.

റി​സ​ർ​വ് ദി​വ​സ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ൾ വീ​ണ്ടും ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല​താ​നും. ഐ​സി​സി ഒ​രു പ്ര​തി​വി​ധി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ഈ ​ലോ​ക​ക​പ്പി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും ചോ​ർ​ന്നൊ​ലി​ക്കു​മെ​ന്നു​റ​പ്പ്.

മ​ഴ​യു​ടെ റി​ക്കാ​ർ​ഡ് ക​ളി

മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു ലോ​ക​ക​പ്പി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​ധി​കം ഉ​പേ​ക്ഷി​ച്ച ച​രി​ത്രം ഇ​തു​വ​രെ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ആ ​റി​ക്കാ​ർ​ഡ് നാ​ലാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. ഇ​നി എ​ത്ര മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ യാ​തൊ​രു വ്യ​ക്ത​ത​യും ഇ​ല്ല എ​ന്ന​തും ഇ​തി​നോ​ടു ചേ​ർ​ത്തു വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മ​ഴ​യി​ൽ ഏ​റ്റ​വും ക​ഷ്ട​ത അ​നു​ഭ​വി​ച്ച​ത് ശ്രീ​ല​ങ്ക​യാ​ണ്. ല​ങ്ക​യു​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മ​ഴ കൊ​ണ്ടു​പോ​യി.

ഒ​രു ലോ​ക​ക​പ്പി​ൽ ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തി​ലും റി​ക്കാ​ർ​ഡ് കു​റി​ക്ക​പ്പെ​ട്ടു. മു​ന്പ് ഒ​രു മ​ത്സ​രം വീ​ത​മേ ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു​ള്ളൂ. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​ത് മൂ​ന്ന് ആ​യി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക - പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക - ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക - വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കു​പി​ന്നാ​ലെ ഇ​ന്ത്യ - ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​വും മ​ഴ കൊ​ണ്ടു​പോ​യി.

ടി​ക്ക​റ്റ് തു​ക പ്ര​ശ്നം

ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചാ​ൽ കാ​ണി​ക​ളു​ടെ ടി​ക്ക​റ്റ് തു​ക ഐ​സി​സി തി​രി​കെ ന​ല്കും. എ​ന്നാ​ൽ, മൂ​ന്നാ​മ​ന്‍റെ കൈ​വ​ശ​ത്തു​നി​ന്ന് ബ്ലാ​ക്കി​ൽ വാ​ങ്ങി​യ ടി​ക്ക​റ്റ് ആ​ണെ​ങ്കി​ൽ തു​ക ല​ഭി​ക്കി​ല്ല.

ഇ​ന്ത്യ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രി​ൽ ഒ​രു വി​ഭാ​ഗം ഇ​ത്ത​ര​ത്തി​ൽ ബ്ലാ​ക്ക് ടി​ക്ക​റ്റ് വാ​ങ്ങി​യാ​ണ് ഗാ​ല​റി​യി​ൽ എ​ത്തു​ന്ന​ത്. ഒ​രു ടി​ക്ക​റ്റി​ന് 70,000 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ മ​ത്സ​ര​ത്തി​ന്‍റെ ബ്ലാ​ക്ക് നി​ര​ക്ക്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ ല​ഭി​ക്കാ​ൻ 1.76 ല​ക്ഷം രൂ​പ​യാ​ണ്. സിം​ഗ​പ്പു​രി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ ക​ളി​കാ​ണാ​നെ​ത്തി​യ സോ​ഫ്റ്റ് വ​യ​ർ എ​ൻ​ജി​നി​യ​റി​ന്‍റേ​താ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ അ​വ​കാ​ശം നേ​ടി​യ​വ​ർ​ക്ക് പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ത്ര പ്ര​ശ്ന​മ​ല്ല. കാ​ര​ണം, അ​വ​ർ മ​ത്സ​ര​ങ്ങ​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ന​ഷ്ടം പ​രി​ഹ​രി​ക്ക​പ്പെ​ടും.