ര​വി ശാ​സ്ത്രി​യു​ടെ ക​രാ​ർ നീ​ട്ടി
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടേ​യും സ​ഹ​പ​രി​ശീ​ല​ക​രു​ടെ​യും ക​രാ​ർ കാ​ലാ​വ​ധി 45 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. യു​കെ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​വ​രു​ടെ ക​രാ​ർ അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം കോ​ട​തി നി​യ​മി​ച്ച ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് ആ​ണ് ക​രാ​ർ കാ​ലാ​വ​ധി 45 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി​യ​ത്.

ലോ​ക​ക​പ്പി​നു പി​ന്നാ​ലെ പു​തി​യ പ​രി​ശീ​ല​ക​നാ​യു​ള്ള മു​ഖാ​മു​ഖം ന​ട​ത്തു​മെ​ന്നും വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം പു​തി​യ പ​രി​ശീ​ല​ക​ൻ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മെ​ന്നു​മാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. പ്ര​ധാ​ന പ​രി​ശീ​ല​ക​നു പു​റ​മേ സ​ഹ പ​രി​ശീ​ല​ക​ർ​ക്കു​വേ​ണ്ടി​യും മു​ഖാ​മു​ഖം ന​ട​ക്കും. ര​വി ശാ​സ്ത്രി​ക്ക് പു​റ​മേ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ സ​ഞ്ജ​യ് ബം​ഗാ​ർ, ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ഭ​ര​ത് അ​രു​ണ്‍, ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ആ​ർ. ശ്രീ​ധ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സം​ഘം.

2017ൽ ​അ​നി​ൽ കും​ബ്ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ര​വി ശാ​സ്ത്രി ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി മ​ട​ങ്ങി​യെ​ത്തി​യ​ത്.