വേ​​റി​​ട്ട വാ​​ർ​​ണ​​ർ...
ല​​ണ്ട​​ൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്തു​​കൊ​​ണ്ടാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ, പ്ര​​ത്യേ​​കി​​ച്ച് കു​​ട്ടി​​ക​​ളു​​ടെ ഇ​​ഷ്ട​​താ​​ര​​മാ​​കു​​ന്ന​​തെ​​ന്ന​​ത് ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ണ്ടും തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടു. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം വാ​​ർ​​ണ​​ർ​​ക്കാ​​യി​​രു​​ന്നു.

പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ വാ​​ർ​​ണ​​ർ സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ (111 പ​​ന്തി​​ൽ 107 റ​​ണ്‍​സ്) ഓ​​സ്ട്രേ​​ലി​​യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് നേ​​ടി​​യ ശേ​​ഷം മൈ​​താ​​നം വി​​ടു​​ന്ന​​തി​​നു മു​​ന്പ് ബൗ​​ണ്ട​​റി ലൈ​​നി​​ൽ കാ​​ത്തു​​നി​​ന്ന ഒ​​രു കൊ​​ച്ച് ആ​​രാ​​ധ​​ക​​നു വാ​​ർ​​ണ​​ർ ത​​ന്‍റെ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ചു. കു​​ട്ടി ആ​​രാ​​ധ​​ക​​ന് ഈ ​​ലോ​​ക​​ക​​പ്പി​​ൽ ല​​ഭി​​ക്കാ​​വു​​ന്ന​​തി​​ൽ​​വ​​ച്ചേ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​മാ​​യി​​രു​​ന്നു അ​​ത്.

ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഒ​​രു ഓ​​സീ​​സ് താ​​രം നേ​​ടു​​ന്ന ആ​​ദ്യ സെ​​ഞ്ചു​​റി​​യാ​​ണ് വാ​​ർ​​ണ​​ർ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ വാ​​ർ​​ണ​​റി​​ന്‍റെ 15-ാം സെ​​ഞ്ചു​​റി​​യാ​​ണ്. 2017 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് വാ​​ർ​​ണ​​ർ അ​​വ​​സാ​​ന​​മാ​​യി സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. സെ​​ഞ്ചു​​റി​​യോ​​ടെ ഈ ​​ലോ​​ക​​ക​​പ്പി​​ലെ റ​​ണ്‍ വേ​​ട്ട​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ എ​​ത്തി.