പൂ​ര​ന് അ​ർ​ധ സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ടി​ന് 213 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
സ​താം​പ്റ്റ​ണി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ഇം​ഗ്ല​ണ്ടി​ന് 213 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. നി​ക്കോ​ളാ​സ് പൂ​രാ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് വി​ൻ​ഡീ​സ് മാ​ന്യ​മാ​യ സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. അ​ല​സ​ഷോ​ട്ടു​ക​ളി​ലൂ​ടെ വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ വി​ൻ​ഡീ​സ് 44.4 ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​യി.

പൂ​ര​നെ കൂ​ടാ​തെ ക്രി​സ് ഗെ​യ്‌​ലും (36), ഹെ​റ്റ്മെ​യ​റും (39) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ എ​വി​ൻ ലൂയിസി​നെ (2) ന​ഷ്ട​മാ​യ​ത് വി​ൻ​ഡീ​സി​നു തി​രി​ച്ച​ടി​യാ​യി. ഗെ​യ്‌​ലി​നും അ​തി​വേ​ഗം സ്കോ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മൂ​ന്നു വി​ക്ക​റ്റി​ന് 55 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ക​രീ​ബി​യ​ൻ​സി​നെ പൂ​ര​നും ഹെ​റ്റ്മെ​യ​റു​മാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 89 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്.

വി​ൻ​ഡീ​സ് നി​ര​യി​ൽ മൂ​ന്നു പേ​ർ​ക്ക് റ​ണ്ണൊ​ന്നും നേ​ടാ​നാ​യി​ല്ല. എവിൻ ലൂയിസി​നെ കൂ​ടാ​തെ ക്യാ​പ്റ്റ​ൻ ജാസ​ൺ ഹോ​ൾ​ഡ​ർ​ക്കും (9) ര​ണ്ട​ക്കം ക​ട​ക്കാ​നും സാ​ധി​ച്ചി​ല്ല. ജോ​ഫ്രാ അ​ർ​ച്ച​റും മാ​ർ​ക്ക് വു​ഡും മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച ഹെറ്റ്മെ​യ​റേ​യും ഹോ​ൾ​ഡ​റെ​യും മ​ട​ക്കി​യ ജോ ​റൂ​ട്ടാ​ണ് ക​ളി വ​ഴി തി​രി​ച്ച​ത്.

മൂ​ന്ന് ക​ളി​ക​ളി​ൽ ര​ണ്ടു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി നാ​ല് പോ​യി​ന്‍റു​ള്ള ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ത്താ​ണ്. മൂ​ന്ന് ക​ളി​ക​ളി​ൽ നി​ന്നും മൂ​ന്ന് പോ​യി​ന്‍റു​ള്ള വി​ൻ​ഡീ​സ് ആ​റാം സ്ഥാ​ന​ത്തും.