ക​പ്പി​ലേ​ക്ക് "റൂ​ട്ട്' മാ​ർ​ച്ച്..! വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് എ​ട്ട് വിക്കറ്റ് ജയം
സ​താം​പ്റ്റ​ണ്‍: സെ​ഞ്ചു​റി​യു​മാ​യി ജോ ​റൂ​ട്ട് റൂ​ട്ട് ശ​രി​യാ​ക്കി​യ​പ്പോ​ൾ വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് എ​ട്ട് വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 213 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ലീ​ഷു​കാ​ർ 33.1 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റു​ക​ൾ മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. വി​ജ​യ​വ​ഴി​യി​ൽ റൂ​ട്ട് (100) പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ൾ ഓ​പ്പ​ണ​ർ ബെ​യ്ർ​സ്റ്റോ​യു​ടേ​യും (45) ക്രി​സ് വോ​ക്സി​ന്‍റെ​യും (40) വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. 94 പ​ന്തി​ൽ 11 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു റൂ​ട്ടി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഏ​ക​ദി​ന​ത്തി​ലെ 16ാം സെ​ഞ്ചു​റി​യാ​ണ് റൂ​ട്ട് കു​റി​ച്ച​ത്. ഈ ​ലോ​ക​ക​പ്പി​ൽ റൂ​ട്ടി​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണി​ത്. നേ​ര​ത്തെ പാ​ക്കി​സ്ഥാ​നെ​തി​രെ റൂ​ട്ട് സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 95 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ബെ​യർ​സ്റ്റോ-​റൂ​ട്ട് സ​ഖ്യം അ​നാ​യാ​സ​മാ​യാ​ണ് വി​ൻ​ഡീ​സ് പേ​സ് നി​ര​യെ നേ​രി​ട്ട​ത്. അ​ർ​ധ​സെ​ഞ്ചു​റി​ക്ക​രു​കി​ൽ ബെ​യ്ർ​സ്റ്റോ വീ​ണെ​ങ്കി​ലും മൂ​ന്നാ​മ​നാ​യെ​ത്തി​യ ക്ര​സി​സ് വോ​ക്സ് റൂ​ട്ടി​ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. ക്ര​സി​സ് വോ​ക്സും റൂ​ട്ട് സ​ഖ്യം സെ​ഞ്ചു​റി (104) കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു. ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടു വി​ക്ക​റ്റു​ക​ളും ഷാ​നോ​ൺ ഗ​ബ്രി​യേ​ൽ സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ നി​ക്കോ​ളാ​സ് പൂ​രാ​ന്‍റെ (63) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് വി​ൻ​ഡീ​സ് മാ​ന്യ​മാ​യ സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. അ​ല​സ​ഷോ​ട്ടു​ക​ളി​ലൂ​ടെ വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ വി​ൻ​ഡീ​സ് 44.4 ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​യി.

പൂ​ര​നെ കൂ​ടാ​തെ ക്രി​സ് ഗെ​യ്‌​ലും (36), ഹെ​ത്‌​മെ​യ​റും (39) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ഇ​വി​ൻ ലെ​വി​സി​നെ (2) ന​ഷ്ട​മാ​യ​ത് വി​ൻ​ഡീ​സി​നു തി​രി​ച്ച​ടി​യാ​യി. ഗെ​യ്‌​ലി​നും അ​തി​വേ​ഗം സ്കോ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മൂ​ന്നു വി​ക്ക​റ്റി​ന് 55 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ക​രീ​ബി​യ​ൻ​സി​നെ പൂ​ര​നും ഹെ​ത്‌​മെ​യ​റു​മാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 89 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്.

വി​ൻ​ഡീ​സ് നി​ര​യി​ൽ മൂ​ന്നു പേ​ർ​ക്ക് റ​ണ്ണൊ​ന്നും നേ​ടാ​നാ​യി​ല്ല. ഇ​വി​ൻ ലെ​വി​സി​നെ കൂ​ടാ​തെ ക്യാ​പ്റ്റ​ൻ ജാ​സ​ൻ ഹോ​ൾ​ഡ​ർ​ക്കും (9) ര​ണ്ട​ക്കം ക​ട​ക്കാ​നും സാ​ധി​ച്ചി​ല്ല. ജോ​ഫ്രാ അ​ർ​ച്ച​റും മാ​ർ​ക്ക് വു​ഡും മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച ഹെ​ത്‌​മെ​യ​റേ​യും ജാ​സ​ൻ ഹോ​ൾ​ഡ​റെ​യും മ​ട​ക്കി​യ ജോ ​റൂ​ട്ടാ​ണ് ക​ളി വ​ഴി തി​രി​ച്ച​ത്.