മ​ഴ​പ്പേ​ടി​യി​ൽ ല​ങ്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക
ല​ണ്ട​ൻ/​കാ​ർ​ഡി​ഫ്: ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ എ​ല്ലാ ടീ​മു​ക​ളും മ​ഴ​പ്പേ​ടി​യി​ലാ​ണ്. എ​ന്നാ​ൽ, അ​തി​ൽ ഏ​റ്റ​വും പേ​ടി​യോ​ടെ മ​ഴ​യെ കാ​ണു​ന്ന​ത് ശ്രീ​ല​ങ്ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​കും. കാ​ര​ണം, ലോ​ക​ക​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​വ​ർ​ക്ക് ആ​ദ്യ നാ​ലി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് മ​ഴ​യൊ​രു​ക്കു​ന്ന​ത്. ല​ങ്ക​യു​ടെ ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം മ​ഴ​യ​ത്ത് ഒ​ലി​ച്ചു​പോ​യി. ജൂ​ണ്‍ നാ​ലി​ന് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം ശ്രീ​ല​ങ്ക​യെ മ​ഴ ക​ളി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​രു മ​ത്സ​ര​വും. ല​ങ്ക ഇ​ന്ന് ഓ​സ്ട്രേ​ലി​യ​യെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഫ്ഗാ​നി​സ്ഥാ​നെ​യും നേ​രി​ടും. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​ള്ള​ത്. ല​ങ്ക​യ്ക്ക് നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് പോ​യി​ന്‍റ് ഉ​ണ്ട്. ഇ​ന്ത്യ​യോ​ടേ​റ്റ തോ​ൽ​വി​ക്ക് പാ​ക്കി​സ്ഥാ​നോ​ടു​ള്ള ജ​യ​ത്തി​ലൂ​ടെ തി​രി​ച്ചു​വ​ന്ന​ശേ​ഷ​മാ​ണ് ഓ​സ്ട്രേ​ലി​യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ ജ​യ​മാ​ണ് സ്വ​പ്നം കാ​ണു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​ത്യാ​സ​മി​ല്ല. അ​വ​രും ഈ ​ലോ​ക​ക​പ്പി​ൽ ഒ​രു ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് കാ​ർ​ഡി​ഫി​ൽ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ x പാ​ക് പോ​രാ​ട്ടം നാ​ളെ

നാ​ളെ ന​ട​ക്കേ​ണ്ട ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ട​ത്തി​നും സെ​മി പോ​രാ​ട്ട​ങ്ങ​ൾ​ക്കും നി​ല​വി​ൽ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ്. ലോ​ക​ക​പ്പി​ൽ ഇ​തി​നോ​ട​കം നാ​ല് മ​ത്സ​ര​ങ്ങ​ൾ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മ​ഴ ഇ​നി​യും വി​ല്ല​നാ​യെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഏ​ഴു മ​ത്സ​ര​ങ്ങ​ൾ കൂ​ടി മ​ഴ​യു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. വെ​സ്റ്റി​ൻ​ഡീ​സി​ന്‍റെ നാ​ലു മ​ത്സ​ര​ങ്ങ​ൾ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കും മ​ഴ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് പോ​രാ​ട്ട​ത്തി​നു മ​ഴ വി​ല്ല​നാ​യേ​ക്കും. ഈ ​ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​കും നാ​ളെ ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക് മ​ത്സ​രം.

ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ടി​ൽ വേ​ന​ൽ​ക്കാ​ല​മാ​ണ്. എ​ന്നാ​ൽ, കാ​ലം​തെ​റ്റി പെ​യ്യു​ന്ന മ​ഴ ഐ​സി​സി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.