പ​രി​ക്കി​നി​ട​യി​ലും ധ​വാ​ൻ ജി​മ്മി​ൽ
ല​ണ്ട​ൻ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഇ​ട​തു ത​ള്ള​വി​ര​ലി​നു പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ വി​ശ്ര​മ​ത്തി​നി​ട​യി​ലും ജി​മ്മി​ൽ വ​ർ​ക്കൗ​ണ്ട് ന​ട​ത്തി. ഇ​ട​തു ത​ള്ള​വി​ര​ലി​ൽ നേ​രി​യ പൊ​ട്ട​ലു​ള്ള​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് ആ​ഴ്ച​യെ​ങ്കി​ലും ധ​വാ​നു വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ടീം ​വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന. ജി​മ്മി​ൽ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ധ​വാ​ൻ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം, ടീ​മി​ൽ തി​രി​ച്ചെ​ത്തി​യാ​ലും ഫീ​ൽ​ഡ് ചെ​യ്യാ​ൻ ധ​വാ​ന് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ആ​ർ. ശ്രീ​ധ​ർ പ​റ​ഞ്ഞു. ഫീ​ൽ​ഡി​ൽ പ​ന്തെ​റി​യു​ന്ന​തി​ന് ധ​വാ​ന് പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. പ​ക്ഷേ, പ​ന്ത് പി​ടി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കും. പ്ര​ത്യേ​കി​ച്ചും ധ​വാ​ൻ സ്ലി​പ്പ് ഫീ​ൽ​ഡ​ർ ആ​യ​തി​നാ​ൽ- ശ്രീ​ധ​ർ പ​റ​ഞ്ഞു.