ചാ​ച്ച​യ്ക്ക​റി​യാം ധോ​ണി ടി​ക്ക​റ്റ് ന​ല്കു​മെ​ന്ന്
ല​ണ്ട​ൻ: ചാ​ച്ച ഷി​ക്കാ​ഗോ എ​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​റു​മാ​യു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം എം.​എ​സ്. ധോ​ണി​യു​ടെ ബ​ന്ധം തു​ട​ങ്ങി​യ​ത് 2011 ലോ​ക​ക​പ്പി​ലാ​ണ്. ക​റാ​ച്ചി​യി​ൽ ജ​നി​ച്ച ചാ​ച്ച ഷി​ക്കാ​ഗോ ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി നാ​ളെ ഗാ​ല​റി​യി​ലു​ണ്ടാ​കും.

മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​ണ് അ​യാ​ൾ പോ​രാ​ട്ടം ന​ട​ക്കു​ന്ന മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. കാ​ര​ണം, ധോ​ണി ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി ന​ല്കു​മെ​ന്ന് മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് അ​റി​യാം. നാ​ള​ത്തെ ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റും ധോ​ണി​യു​ടെ സ​മ്മാ​ന​മാ​യി ചാ​ച്ച ഷി​ക്കാ​ഗോ​യ്ക്കു ല​ഭി​ച്ചു.

2011 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​പാ​ക് സെ​മി​ക്കു​ശേ​ഷ​മാ​ണ് ധോ​ണി​യും ബ​ഷീ​റും ത​മ്മി​ലു​ള്ള ബ​ന്ധം ആ​രം​ഭി​ച്ച​ത്. അ​ന്ന് മൊ​ഹാ​ലി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് ധോ​ണി​യാ​ണ് ഇ​യാ​ൾ​ക്ക് ത​ര​പ്പെ​ടു​ത്തി ന​ല്കി​യ​ത്.

ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ടം ന​ട​ക്കു​ന്ന വേ​ദി​ക​ളി​ൽ ര​ണ്ട് രാ​ജ്യ​ത്തി​ന്‍റെ​യും തു​ന്നി​ച്ചേ​ർ​ത്ത ദേ​ശീ​യ പ​താ​ക​യു​മാ​യി എ​ത്താ​റു​ള്ള ആ​ളാ​ണ് ബ​ഷീ​ർ. അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ബ​ഷീ​ർ ഇം​ഗ്ല​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ട്.