റോ​യ​ൽ​റ്റി​ക്കാ​യി സ​ച്ചി​ൻ കേ​സ് ന​ല്കി
മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ബാ​റ്റ് ക​ന്പ​നി​യാ​യ സ്പാ​ർ​ട്ട​ൻ സ്പോ​ർ​ട്സി​നെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്ത് ഇ​ന്ത്യ​ൻ മു​ൻ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. ക്രി​ക്ക​റ്റ് ബാ​റ്റി​ന്‍റെ പ്രൊ​മോ​ഷ​നാ​യി സ​ച്ചി​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​യ​ൽ​റ്റി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​സ്. 13.95 കോ​ടി രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ന്ന് ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കേ​സി​ൽ സ​ച്ചി​ൻ വ്യ​ക്ത​മാ​ക്കി.

2016ൽ ​ഒ​പ്പി​ട്ട ക​രാ​ർ പ്ര​കാ​രം വ​ർ​ഷം 10 ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ള​ർ (6.97 കോ​ടി രൂ​പ) വീ​തം റോ​യ​ൽ​റ്റി​യാ​യി ന​ല്കാ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ, 2018 സെ​പ്റ്റം​ന്പ​റോ​ടെ കാ​രാ​ർ പ്ര​കാ​ര​മു​ള്ള തു​ക ന​ല്കു​ന്ന​തി​ൽ ക​ന്പ​നി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ക​രാ​റി​ൽ​നി​ന്ന് സ​ച്ചി​ൻ പി​ൻ​വാ​ങ്ങു​ക​യും കു​ടി​ശി​ക​യ​ട​ക്കം ര​ണ്ട് മി​ല്യ​ണ്‍ (13.95 കോ​ടി രൂ​പ) ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

റോ​യ​ൽ​റ്റി​യി​ൽ വീ​ഴ്്ച വ​രു​ത്തി​യ​തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ച്ചി​ൻ ക​ന്പ​നി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് സ​ച്ചി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​തു ത​ള്ളി​യ ക​ന്പ​നി വി​ൽ​പ​ന തു​ട​ർ​ന്നു. ഇ​തോ​ടെ​യാ​ണ് സ​ച്ചി​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.