പ​ന്ത് മാ​ഞ്ച​സ്റ്റ​റി​ൽ
മാ​ഞ്ച​സ്റ്റ​ർ: യു​വ താ​രം ഋ​ഷ​ഭ് പ​ന്ത് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ എ​ത്തി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ന്തി​നെ ടീ​മി​ലേ​ക്കു വി​ളി​ച്ച​ത്. റി​സ​ർ​വ് പ​ട്ടി​ക​യി​ൽ പ​ന്ത് ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ന് ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ട​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച​ത്ത​ന്നെ പ​ന്ത് ടീ​മി​നൊ​പ്പം ചേ​ർ​ന്നു. മാ​ഞ്ച​സ്റ്റ​റി​ലെ​ത്തി​യ പ​ന്ത് ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ൻ ചാ​ച്ചാ ഷി​ക്കാ​ഗോ​യെ സ​ന്ദ​ർ​ശി​ച്ചു. എം.​എ​സ്. ധോ​ണി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ള്ള ആ​ളാ​ണ് ചാ​ച്ചാ ഷി​ക്കാ​ഗോ.