മാ​നം തെ​ളി​ഞ്ഞാ​ൽ ക്രി​ക്ക​റ്റ് യു​ദ്ധം
മാ​ഞ്ച​സ്റ്റ​ർ: ലോ​ക ക്രി​ക്ക​റ്റി​ലെ യു​ദ്ധം ഇ​ന്ന്. ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഇ​ന്ന് നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങും. മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ൾ​ഡ് ട്രോ​ഫോ​ഡ് ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ഇ​ന്ന് തീ​പ്പൊ​രി ചി​ത​റും. 20 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടു​മൊ​രു ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് യു​ദ്ധ​ത്തി​ന് ഓ​ൾ​ഡ് ട്രാ​ഫോ​ഡ് വേ​ദി​യാ​കു​ന്നു. ബാ​റ്റും ബോ​ളും പീ​ര​ങ്കി​യും ബോം​ബു​മാ​യി​ത്തീ​രു​ന്ന പോ​രാ​ട്ട​ത്തി​നു മ​ഴ വി​ഘ്നം സൃ​ഷ്ടി​ക്ക​രു​തേ​യെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ, ഉ​ച്ച ക​ഴി​ഞ്ഞ് മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ന ദു​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​തേ​യെ​ന്നാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഏ​ക പ്രാ​ർ​ഥ​ന.

രോ​ഹി​ത്, കോ​ഹ്‌​ലി

2017 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടു​ക​യും ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് ടോ​പ് ഓ​ർ​ഡ​റി​ന്‍റെ എ​ല്ലാ ഭാ​ര​വും രോ​ഹി​ത് ശ​ർ​മ​യി​ലും വി​രാ​ട് കോ​ഹ്‌​ലി​യി​ലു​മാ​ണ്. ധ​വാ​നും രോ​ഹി​ത്തും ഇ​തി​നോ​ട​കം സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്. ഓ​പ്പ​ണ​റാ​യി കെ.​എ​ൽ. രാ​ഹു​ലി​ന് തി​ള​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണു​ള്ള​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 179 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി 100 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. രാ​ഹു​ൽ ഓ​പ്പ​ണ​റാ​കു​ന്പോ​ൾ നാ​ലാം ന​ന്പ​റി​ൽ ആ​ര് എ​ത്തു​മെ​ന്ന​തി​നും ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.

അ​മീ​റി​നെ സൂ​ക്ഷി​ക്ക​ണം

ലോ​ക​ക​പ്പി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 10 വി​ക്ക​റ്റ് വീ​ഴ്ത്തി​യ പാ​ക് പേ​സ​ർ മു​ഹ​മ്മ​ദ് അ​മീ​റി​ന്‍റെ പ​ന്തു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് ഓ​ർ​ഡ​റി​നെ ഏ​റ്റ​വും പ​രീ​ക്ഷി​ക്കു​ക. അ​മീ​റി​നെ ഭ​യ​പ്പാ​ടോ​ടെ സ​മീ​പി​ക്ക​രു​തെ​ന്നാ​ണ് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന ഉ​പ​ദേ​ശം. 2017 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ് ഓ​ർ​ഡ​റി​നെ നി​ലം​പ​രി​ശാ​ക്കി​യ​ത് അ​മീ​ർ ആ​യി​രു​ന്നു. രോ​ഹി​ത്, ധ​വാ​ൻ, കോ​ഹ്‌​ലി എ​ന്നി​വ​രെ ആ​ദ്യ ഒ​ന്പ​ത് ഓ​വ​റി​നു​ള്ളി​ൽ അ​ന്ന് അ​മീ​ർ പ​വ​ലി​യ​നി​ലെ​ത്തി​ച്ച​പ്പോ​ൾ ഇ​ന്ത്യ 158നു ​പു​റ​ത്താ​യി 180 റ​ണ്‍​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി. ആ​ദ്യ ഓ​വ​റി​ൽ​ത്ത​ന്നെ രോ​ഹി​തി​നെ പാ​ക് പേ​സ​ർ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യി​രു​ന്നു.

അ​മീ​റി​നൊ​പ്പം ഷ​ദാ​ബ് ഖാ​ൻ, വ​ഹാ​ബ് റി​യാ​സ്, ഷ​ഹീ​ർ അ​ഫ്രീ​ദി തു​ട​ങ്ങി​യ പേ​സ​ർ​മാ​രും ഒ​ന്നി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ക്ക് പി​ടി​പ്പ​തു പ​ണി​യാ​കും.

ഹ​ഫീ​സ്, അ​സം

ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് മു​ഹ​മ്മ​ദ് ഹ​ഫീ​സും ബാ​ബ​ർ അ​സ​വു​മാ​ണ്. ഹ​ഫീ​സ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 146 റ​ണ്‍​സ് നേ​ടി പാ​ക് നി​ര​യി​ലെ ടോ​പ് സ്കോ​റ​റാ​യി നി​ൽ​ക്കു​ന്നു. 115 റ​ണ്‍​സു​ള്ള അ​സം ആ​ണ് ര​ണ്ടാ​മ​ത്. എ​ന്നാ​ൽ, 2017 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യ ഫ​ഖ​ർ സ​മാ​ൻ ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ഫോം ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​ന്ത്യ​ക്കെ​തി​രേ അ​തു​ണ്ടാ​കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

ബും​റ, ഭു​വി

2017 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ര​ണ്ട് മെ​യ്ഡി​ൻ അ​ട​ക്കം മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ച ഭു​വ​നേ​ശ്വ​ർ കു​മാ​റി​ലാ​ണ് ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷ. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും ഭു​വി മി​ക​ച്ച ബൗ​ളിം​ഗ് ആ​യി​രു​ന്നു കാ​ഴ്ച​വ​ച്ച​ത്. ബും​റ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ നി​റം​മ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് ത​ന്‍റെ ക്ലാ​സ് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം കു​ൽ​ദീ​പ് യാ​ദ​വ്, യു​സ് വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നീ റി​സ്റ്റ് സ്പി​ന്ന​ർ​മാ​രു​മാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് ന​യി​ച്ച​ത്.


ച​രി​ത്രം ഇ​തു​വ​രെ

ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന് ഇ​തു​വ​രെ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 1992 ലോ​ക​ക​പ്പ് മു​ത​ലാ​ണ് ഇ​ന്ത്യ-​പാ​ക് ലോ​ക​ക​പ്പ് പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ ക​ഴി​ഞ്ഞ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം ഇ​ന്ത്യ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 131 ത​വ​ണ ഇ​രു ടീ​മും ഏ​റ്റു​മു​ട്ടി​യ​തി​ൽ 73 ജ​യം പാ​ക്കി​സ്ഥാ​ൻ സ്വ​ന്ത​മാ​ക്കി, ഇ​ന്ത്യ 56ഉം.

​ഇം​ഗ്ല​ണ്ടി​ൽ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത് അ​ഞ്ച് ത​വ​ണ. അ​തി​ൽ മൂ​ന്ന് ജ​യം പാ​ക്കി​സ്ഥാ​ൻ നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ ര​ണ്ട് എ​ണ്ണ​ത്തി​ൽ ജ​യി​ച്ചു. ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. 1999ലെ ​ലോ​ക​ക​പ്പ് പോ​രാ​ട്ട​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. അ​ന്ന് 47 റ​ണ്‍​സി​ന് ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. 20 വ​ർ​ഷ​ത്തി​നു​ശേ​ഷം ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക് ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നാ​ണ് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.


മ​ഴ​യ്ക്കു സാ​ധ്യ​ത

മാ​ഞ്ച​സ്റ്റ​ർ: മ​ഴ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് മാ​ഞ്ച​സ്റ്റ​റി​ൽ ഇ​ന്നു​ള്ള​ത്. കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​രു മ​ണി​വ​രെ നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ നേ​രി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും ചി​ല സൂ​ച​ന​ക​ളു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.30നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്) ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ വീ​ണ്ടും നേ​രി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്.

നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന താ​പ​നി​ല 17 ഡി​ഗ്രി സെ​ൽ​ഷ​സ് ആ​യി​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ച​സ്റ്റ​റി​ൽ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു. ഏ​താ​നം മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ഴ മാ​റി സൂ​ര്യ​പ്ര​കാ​ശ​വു​മെ​ത്തി​യി​രു​ന്നു. ഇ​ന്നും മ​ഴ പെ​യ്താ​ലും വേ​ഗ​ത്തി​ൽ സൂ​ര്യ​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ.