രോഹിത് രോമാഞ്ചം..! വീണ്ടും സെഞ്ചുറി; ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പി​ൽ മി​ന്നും ഫോം ​തു​ട​രു​ന്ന രോ​ഹി​ത് ശ​ർ​മ​യ്ക്കു ര​ണ്ടാം സെ​ഞ്ചു​റി. രോ​ഹി​തി​ന്‍റെ (104*) സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ 32 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റി​ന് 187 റ​ൺ​സ് എ​ന്ന നി​ല​യി​ൽ മു​ന്നേ​റു​ക​യാ​ണ്. 87 പ​ന്ത് ഇ​തു​വ​രെ നേ​രി​ട്ട രോ​ഹി​തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും ഒ​മ്പ​ത് ഫോ​റും മൂ​ന്നു സി​ക്സ​റു​ക​ളും പി​റ​ന്നു. മെ​ല്ലെ തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു രോ​ഹി​ത്.

ഓ​പ്പ​ണ​ർ കെ.​എ​ൽ രാ​ഹു​ലി​നെ​യാ​ണ് (57) ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. 78 പ​ന്തി​ൽ മൂ​ന്നു ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. രോഹിതും രാഹുലും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 136 റ​ൺ​സാ​ണ് ചേ​ർ​ത്ത​ത്. വ​ഹാ​ബ് റി​യാ​സി​ന്‍റെ പ​ന്തി​ൽ ബാ​ബ​ർ അ​സം പി​ടി​ച്ചാ​ണ് രാ​ഹു​ൽ പു​റ​ത്താ​യ​ത്. രോ​ഹി​തി​നു കൂ​ട്ടാ​യി ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് (20) ക്രീസിൽ.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ രോ​ഹി​ത് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 144 പ​ന്തി​ൽ 122 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ്ക്കെ​തി​രെ അ​ർ​ധ സെ​ഞ്ചു​റി നേ​ടു​ക​യും ചെ​യ്തി​രു​ന്നു.