രസംകൊല്ലിയായി മാഞ്ചസ്റ്ററിലും മാരി; റ​ൺ മ​ഴ​യ്ക്കു പി​ന്നാ​ലെ ഒ​റിജി​നൽ മഴ
മാ​ഞ്ച​സ്റ്റ​ർ: രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യു​ടെ രോ​മാ​ഞ്ച​ത്തി​ൽ ആ​വേ​ശി​ത​രാ​യ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി ര​സം​കൊ​ല്ലി വീ​ണ്ടു​മെ​ത്തി. 46.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 305 റ​ൺ​സ് എ​ടു​ത്തു​നി​ൽ​ക്കു​മ്പോ​ൾ മ​ഴ വി​ല്ല​നാ​യി അ​വ​ത​രി​ച്ചു. ഉ​ച്ച ക​ഴി​ഞ്ഞ് മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ വി​ളി​ക്കാ​ത്ത അ​തി​ഥി​യാ​യി മ​ഴ എ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ളി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

രോ​ഹി​ത് ശ​ർ​മ (140) പു​റ​ത്താ​യ​തി​നു ശേ​ഷം വി​ക്ക​റ്റ് മ​ഴ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഴ​യു​ടെ രം​ഗ​പ്ര​വേ​ശ​വും. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (71) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ത​ക​ർ​ത്ത​ടി​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് ഹാ​ർ​ദി​ക് പാ​ണ്ഡ്യ (26) എം​എ​സ് ധോ​ണി (0) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. കോ​ഹ്‌​ലി​ക്ക് കൂ​ട്ടാ​യി വി​ജ​യ് ശ​ങ്ക​റാ​ണ് (3) ക്രീ​സി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ച​സ്റ്റ​റി​ൽ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു. ഏ​താ​നം മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ഴ മാ​റി സൂ​ര്യ​പ്ര​കാ​ശ​വു​മെ​ത്തി​യി​രു​ന്നു. ഇ​ന്നും മ​ഴ പെ​യ്താ​ലും വേ​ഗ​ത്തി​ൽ സൂ​ര്യ​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു പ​ന്ത് പോ​ലും എ​റി യാ​നാ​കാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ന ദു​ര​നു​ഭ​വം ഉ​ണ്ടാ​ക​രു​തേ​യെ​ന്നാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഏ​ക പ്രാ​ർ​ഥ​ന.