ഇന്ത്യ ഹിറ്റ്‌മാൻ
മാ​ഞ്ച​സ്റ്റ​ർ: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് അ​പ്ര​മാ​ദി​ത്വ ജ​യം. ര​ണ്ട് ത​വ​ണ മ​ഴ​യെ​ത്തി​യി​ട്ടും ഇ​ന്ത്യ​യു​ടെ മേ​ൽ​ക്കൈ​യ്ക്കു ത​ട​യി​ടാ​ൻ പാ​ക്കി​സ്ഥാ​നാ​യി​ല്ല. 89 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ത​രി​പ്പ​ണ​മാ​ക്കി.

രോ​ഹി​ത് ശ​ർ​മ​യു​ടെ​യും (140 റ​ണ്‍​സ്) വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും (77 റ​ണ്‍​സ്) മികച്ച ബാ​റ്റിം​ഗി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ 336 റ​ണ്‍​സ് പ​ടു​ത്തു​യ​ർ​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 35 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 166 ൽ ​നി​ൽ​ക്കു​ന്പോ​ൾ ര​ണ്ടാം വ​ട്ട​വും മ​ഴ​യെ​ത്തി.
തു​ട​ർ​ന്ന് മ​ത്സ​രം 40 ഓ​വ​റാ​യി ചു​രു​ക്കി​യ​പ്പോ​ൾ പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യം 302 ആ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, 40 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 212 റ​ൺ​സെ​ടു​ക്കാ​നേ പാ​ക്കി​സ്ഥാ​നാ​യു​ള്ളൂ.

റി​​ക്കാ​​ർ​​ഡ് രോ​​ഹി​​ത് - രാ​​ഹു​​ൽ

ശി​​ഖ​​ർ ധ​​വാ​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ഓ​​പ്പ​​ണ​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച കെ.​​എ​​ൽ. രാ​​ഹു​​ൽ ക​​രു​​ത​​ലോ​​ടെ​​ തുടങ്ങിയപ്പോൾ രോ​​ഹി​​ത് ആ​​ക്ര​​മ​​ണ ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. നേ​​രി​​ട്ട 34-ാം പ​​ന്തി​​ൽ രോ​​ഹി​​ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി. ര​​ണ്ട് ത​​വ​​ണ രോ​​ഹി​​ത് റ​​ണ്ണൗ​​ട്ടി​​ൽ​​നി​​ന്ന് ത​​ല​​നാ​​രി​​ഴ​​യ്ക്ക് ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. ര​​ണ്ട് ത​​വ​​ണ ജീ​​വ​​ൻ​​ല​​ഭി​​ച്ച രോ​​ഹി​​തി​​നൊ​​പ്പം രാ​​ഹു​​ലും റ​​ണ്‍​സ് നേ​​ടാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ വി​​യ​​ർ​​ത്തു. നേ​​രി​​ട്ട 69-ാം പ​​ന്തി​​ൽ രാ​​ഹു​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു. 23.5-ാം ഓ​​വ​​റി​​ലാ​​ണ് ഇ​​വ​​രു​​ടെ കൂ​​ട്ടു​​കെ​​ട്ട് പി​​രി​​ഞ്ഞ​​ത്. 136 റ​​ണ്‍​സ് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ഇ​​വ​​ർ സ്വ​​ന്ത​​മാ​​ക്കി. 57 റ​​ണ്‍​സ് എ​​ടു​​ത്ത രാ​​ഹു​​ൽ വ​​ഹാ​​ബ് റി​​യാ​​സി​​ന്‍റെ പ​​ന്തി​​ൽ പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​ൽ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ചാ​​യി​​രു​​ന്നു രോ​​ഹി​​ത്-​​രാ​​ഹു​​ൽ സ​​ഖ്യം പി​​രി​​ഞ്ഞ​​ത്. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ലെ പു​​തി​​യ റി​​ക്കാ​​ർ​​ഡും രോ​​ഹി​​ത്-​​രാ​​ഹു​​ൽ കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. 1996 ലോ​​ക​​ക​​പ്പി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ-​​ന​​വ​​ജ്യോ​​ത് സിം​​ഗ് സി​​ദ്ദു സ​​ഖ്യം നേ​​ടി​​യ 90 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്.

രോ​​ഹി​​ത്-​​കോ​​ഹ്‌​ലി

​ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ചേ​​ർ​​ന്ന് 87 പ​​ന്തി​​ൽ 98 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. മി​​ക​​ച്ച രീ​​തി​​യി​​ൽ മു​​ന്നേ​​റി​​യ ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ഞ്ഞ​​ത് രോ​​ഹി​​ത്തി​​ന്‍റെ തെ​​റ്റാ​​യ ഒ​​രു ഷോ​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ഹ​​സ​​ൻ അ​​ലി​​യു​​ടെ പ​​ന്തി​​ലാ​​ണ് രോ​​ഹി​​ത് മ​​ട​​ങ്ങി​​യ​​ത്. നേ​​രി​​ട്ട 85-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ രോ​​ഹി​​ത് ലോ​​ക​​ക​​പ്പി​​ൽ വേ​​ഗ​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഇ​​ന്ത്യ​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി.

2007ൽ ​​ബെ​​ർ​​മു​​ഡ​​യ്ക്കെ​​തി​​രേ 81 പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് ആ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. മൂ​​ന്ന് സിക്സും 14 ഫോ​​റും അ​​ട​​ക്കം 113 പ​​ന്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത് 140 റ​​ണ്‍​സ് നേ​​ടി​​യ​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ 24-ാം സെ​​ഞ്ചു​​റി​​യാ​​ണ്. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ടാ​​മ​​ത്തെ​​യും, റ​ൺ വേ​ട്ട​യി​ൽ 319 റ​ൺ​സു​മാ​യി ര​ണ്ടാ​മ​തു​മെ​ത്തി രോ​ഹി​ത്. ലോ​​ക​​ക​​പ്പി​​ൽ രോ​​ഹി​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാ​​മ​​ത്തെ 50ൽ ​​അ​​ധി​​ക​​മു​​ള്ള നേ​​ട്ട​​മാ​​ണി​​ത്, ഏ​​ക​​ദി​​ന​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാ​​മ​​ത്തേ​​തും. സ​​ച്ചി​​ൻ, ദ്രാ​​വി​​ഡ്, കോ​​ഹ്‌​ലി, ​ര​​ഹാ​​നെ എ​​ന്നി​​വ​​ർ​​ക്കു പി​​ന്നാ​​ലെ​ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് 50ൽ ​​അ​​ധി​​കം സ്കോ​​ർ എ​​ന്ന നേ​​ട്ട​​ത്തി​​ൽ രോ​​ഹി​​ത് എ​​ത്തി​.

കോ​​ഹ്‌​ലി​​യു​​ടെ പു​​റ​​ത്താ​​ക​​ൽ

മു​​ഹ​​മ്മ​​ദ് അ​​മീ​​റി​​ന്‍റെ പ​​ന്തി​​ൽ ബാ​​റ്റി​​ൽ ട​​ച്ചി​​ല്ലാ​​തെ​​യാ​​ണ് കോ​​ഹ്‌​ലി ​പു​​റ​​ത്താ​​യ​​തെ​​ന്ന് അ​​ൾ​​ട്രാ എ​​ഡ്ജ് റീ​​പ്ലേ​​യി​​ൽ വ്യ​​ക്ത​​മാ​​യി. ഷോ​​ർ​​ട്ട്പി​​ച്ച് പ​​ന്തി​​ൽ ബാ​​റ്റി​​ന്‍റെ ഇ​​ള​​ക്ക​​ത്തി​​ന്‍റെ ശ​​ബ്ദം ബോ​​ളു​​മാ​​യു​​ള്ള ട​​ച്ച് ആ​​യി​​രി​​ക്കു​​മെ​​ന്ന് തെ​​റ്റി​​ധ​​രി​​ച്ച കോ​​ഹ്‌​ലി ​ക്രീ​​സ് വി​​ടു​​ക​​യാ​​യി​​രു​​ന്നു. 65 പ​​ന്തി​​ൽ 77 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ സ​​ന്പാ​​ദ്യം. നാ​​ലാം ന​​ന്പ​​റാ​​യെ​​ത്തി​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ 19 പ​​ന്തി​​ൽ 26 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ അ​​ഞ്ചാ​​മ​​തെ​​ത്തി​​യ ധോ​​ണി ര​​ണ്ട് പ​​ന്തി​​ൽ ഒ​​രു റ​​ണ്ണു​​മാ​​യി നി​​രാ​​ശ​​പ്പെ​​ടു​​ത്തി. പാ​​ണ്ഡ്യ-​​കോ​​ഹ്‌ലി ​​മൂ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 51 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ധ​​വാ​​ന്‍റെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലെ​​ത്തി​​യ വി​​ജ​​യ് ശ​​ങ്ക​​ർ 15 പ​​ന്തി​​ൽ 15 റ​​ണ്‍​സു​​മാ​​യും കേ​​ദാ​​ർ ജാ​​ദ​​വ് എ​​ട്ട് പ​​ന്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

വി​ജ​യിയായി വിജയ് ശ​ങ്ക​ർ

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ആ​ദ്യ പ​ന്തി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി അ​പൂ​ർ​വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ വി​ജ​യ് ശ​ങ്ക​റാ​ണ് പാ​ക് ത​ക​ർ​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. വി​ജ​യും ഹാ​ർ​ദി​ക്കും കു​ൽ​ദീ​പും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 117 എ​ന്ന നി​ല​യി​ൽ​നി​ന്ന് അ​വ​ർ ആ​റി​ന് 165ലേ​ക്ക് കൂ​പ്പു​കു​ത്തി. ഷൊ​യ്ബ് മാ​ലി​ക്കി​നെ ഹാ​ർ​ദി​ക് ഗോ​ൾ​ഡ​ൻ ഡ​ക്കാ​ക്കി.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: പാ​​ക്കി​​സ്ഥാ​​ൻ
ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: കെ.​​എ​​ൽ. രാ​​ഹു​​ൽ സി ​​ബാ​​ബ​​ർ അ​​സം ബി ​​വ​​ഹാ​​ബ് 57, രോ​​ഹി​​ത് സി ​​വ​​ഹാ​​ബ് ബി ​​ഹ​​സ​​ൻ അ​​ലി 140, കോ​​ഹ്‌​ലി ​സി ​സ​​ർ​​ഫ്രാ​​സ് ബി ​​അ​​മീ​​ർ 77, ഹാ​​ർ​​ദി​​ക് സി ​​ബാ​​ബ​​ർ അ​​സം ബി ​​അ​​മീ​​ർ 26, ധോ​​ണി സി ​​സ​​ർ​​ഫ്രാ​​സ് ബി ​​അ​​മീ​​ർ 1, വി​​ജ​​യ് ശ​​ങ്ക​​ർ നോ​​ട്ടൗ​​ട്ട് 15, കേ​​ദാ​​ർ ജാ​​ദ​​വ് നോ​​ട്ടൗ​​ട്ട് 9, എ​​ക്സ്ട്രാ​​സ് 11, ആ​​കെ 50 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 336.
വി​​ക്ക​​റ്റ് വീ​​ഴ്ച: 136/1, 234/2, 285/3, 298/4, 314/5.

ബൗ​​ളിം​​ഗ്: മു​​ഹ​​മ്മ​​ദ് അ​​മീ​​ർ 10-1-47-3, ഹ​​സ​​ൻ അ​​ലി 9-0-84-1, വ​​ഹാ​​ബ് റി​​യാ​​സ് 10-0-71-1, ഇ​​മാ​​ഗ് വ​​സീം 10-0-49-0, ഷ​​ദാ​​ബ് ഖാ​​ൻ 9-0-61-0, ഷൊ​​യ്ബ് മാ​​ലി​​ക്ക് 1-0-11-0, ഹ​​ഫീ​​സ് 1-0-11-0.
പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ്: ഇ​മാം എ​ൽ​ബി​ഡ​ബ്ല്യു ബി ​വി​ജ​യ് 7, ഫ​ഖാ​ർ സ​മാ​ൻ സി ​ചാ​ഹ​ൽ ബി ​കു​ൽ​ദീ​പ് 62, ബാ​ബ​ർ അ​സം ബി ​കു​ൽ​ദീ​പ് 48, ഹ​ഫീ​സ് സി ​വി​ജ​യ് ബി ​ഹാ​ർ​ദി​ക് 9, സ​ർ​ഫ്രാ​സ് ബി ​വി​ജ​യ് 12, ഷൊ​യ്ബ് മാ​ലി​ക് ബി ​ഹാ​ർ​ദി​ക് 0, ഇ​മാ​ദ് വ​സിം 46 നോട്ടൗട്ട്, ഷ​ദാ​ബ് ഖാ​ൻ നോട്ടൗട്ട് 20, എ​ക്സ്ട്രാ​സ് 8, 40 ഓവറിൽ ആറിന് 212.
വി​ക്ക​റ്റ് വീ​ഴ്ച: 13/1, 117/2, 126/3, 129/4, 129/5, 165/6.
ബൗ​ളിം​ഗ്: ഭു​വ​നേ​ശ്വ​ർ 2.4-0-8-0, ബും​റ 8-0-52-0, വി​ജ​യ് ശ​ങ്ക​ർ 5.2-0-22-2, ഹാ​ർ​ദി​ക് പാ​ണ്ഡ്യ 8-0-44-2, കു​ൽ​ദീ​പ് 9-1-32-2, ചാ​ഹ​ൽ 7-0-53-0.