അ​പൂ​ർ​വ റി​ക്കാ​ർ​ഡി​ൽ രോ​ഹി​ത്
ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ സെ​ഞ്ചു​റി നേ​ടു​ക എ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യും. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി മാ​ത്ര​മാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

2015 ലോ​ക​ക​പ്പി​ലാ​ണ് വി​രാ​ട് കോ​ഹ്‌​ലി സെ​ഞ്ചു​റി നേ​ടി​യ​ത്. അ​ന്ന് അ​ഡ്‌​ലെ‌​യ്ഡി​ൽ 107 റ​ണ്‍​സ് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. 2003 ലോ​ക​ക​പ്പി​ൽ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ നേ​ടി​യ 98 റ​ണ്‍​സ് ആ​യി​രു​ന്നു അ​തി​നു മു​ന്പ് ഒ​രു ഇ​ന്ത്യ​ൻ താ​രം ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ നേ​ടി​യ ഉ​യ​ർ​ന്ന സ്കോ​ർ.

സ​ച്ചി​നു സാ​ധി​ക്കാ​ത്ത നേ​ട്ട​മാ​ണ് കോ​ഹ്‌​ലി​യും രോ​ഹി​ത്തും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​ൻ താ​രം നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റും ഇ​ന്ന​ലെ രോ​ഹി​ത് സ്വ​ന്ത​മാ​ക്കി, 140 റ​ണ്‍​സ്.

പാ​ക്കി​സ്ഥാ​നെ​തി​രേ ലോ​ക​ക​പ്പി​ൽ ഒ​രു താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സ്കോ​റു​മാ​ണ് ഇ​ന്ന​ലെ രോ​ഹി​ത് നേ​ടി​യ​ത്. 2003 ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഡ്രൂ സൈ​മ​ണ്ട്സ് നേ​ടി​യ 143 നോ​ട്ടൗ​ട്ട് ആ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ. 2011ൽ ​ന്യൂ​സി​ല​ൻ​ഡി​ന്‍റെ റോ​സ് ടെ​യ്‌​ല​ർ നേ​ടി​യ 131 നോ​ട്ടൗ​ട്ടാ​ണ് മൂ​ന്നാ​മ​ത്.