ഷ​ക്കി​ബ്-​ലി​ട്ട​ൻ അ​ത്ഭു​ത​ക്കൂ​ട്ട്; വി​ൻ​ഡീ​സി​നെ​തി​രേ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ജ​യ​വി​രു​ന്ന്
ടോ​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ വീ​ണ്ടും അ​ത്ഭു​തം കാ​ട്ടി ബ​ഗ്ലാ​ദേ​ശ്. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തി​യ വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി ബം​ഗ്ലാ ക​ടു​വ​ക്കു​ട്ടി​ക​ൾ വ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി. 322 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 51 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ഷ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ സെ​ഞ്ചു​റി (124 നോ​ട്ടൗ​ട്ട്) യും ​ലി​ട്ട​ൻ ദാ​സി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി (94 നോ​ട്ടൗ​ട്ട്) യു​മാ​ണ് ബം​ഗ്ലാ​ദേ​ശി​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 22.3 ഓ​വ​റി​ൽ 189 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 8.4 റ​ണ്‍​റേ​റ്റി​ലാ​ണ് ഇ​വ​ർ വി​ൻ​ഡീ​സ് ബൗ​ളിം​ഗി​നെ അ​ടി​ച്ചു​പ​ര​ത്തി​യ​ത്. 99 പ​ന്തു​ക​ൾ നേ​രി​ട്ട ഷ​ക്കി​ബ് 16 ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ച​പ്പോ​ൾ, 69 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ട ലി​ട്ട​ൻ ദാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ത​മിം ഇ​ഖ്ബാ​ൽ (48), സൗ​മ്യ സ​ർ​ക്കാ​ർ (29) എ​ന്നി​വ​ർ ബം​ഗ്ലാ വി​ജ​യ​ത്തി​ലേ​ക്കു ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി. നേ​ര​ത്തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ബം​ഗ്ലാ​ദേ​ശ് വീ​ഴ്ത്തി​യി​രു​ന്നു.

ലോ​ക​ക​പ്പി​ൽ റ​ണ്‍​സ് പി​ന്തു​ട​ർ​ന്നു​ള്ള മി​ക​ച്ച മൂ​ന്നാം വി​ജ​യ​മാ​ണ് ബം​ഗ്ലാ​ദേ​ശ് പേ​രി​ലാ​ക്കി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തും ബം​ഗ്ലാ​ദേ​ശ് ത​ന്നെ​യാ​ണ്. 2011-ൽ ​ബം​ഗ​ളു​രു​വി​ൽ 329 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​യ​ർ​ല​ൻ​ഡാ​ണ് ഈ ​പ​ട്ടി​ക​യി​ലെ മു​ന്പ​ൻ​മാ​ർ. ഈ ​ലോ​ക​ക​പ്പി​ൽ 300 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന് ഒ​രു ടീം ​ജ​യി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.

ഷ​ക്കി​ബി​ന്‍റെ ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ് ഇ​ത്. ഇ​തോ​ടെ 384 റ​ണ്‍​സു​മാ​യി ലോ​ക​ക​പ്പ് ടോ​പ് സ്കോ​റ​ർ പ​ട്ട​ത്തി​ലേ​ക്കും ഷ​ക്കി​ബ് എ​ത്തി. ആ​ര​ണ്‍ ഫി​ഞ്ച് (343), രോ​ഹി​ത് ശ​ർ​മ (319) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

ആ​ദ്യം ബാ​റ്റു ചെ​യ്ത വി​ൻ​ഡീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 321 റ​ണ്‍​സ് നേ​ടി. ഷാ​യ് ഹോ​പ്പ്, എ​വി​ൻ ലൂ​യി​സ് (70), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ (26 പ​ന്തി​ൽ 50) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണു വി​ൻ​ഡീ​സി​നെ തു​ണ​ച്ച​ത്. ഹോ​പ്പ് സെ​ഞ്ചു​റി​ക്ക് നാ​ലു റ​ണ്‍​സ​ക​ലെ പു​റ​ത്താ​യി.

ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് വി​ൻ​ഡീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ ബോ​ർ​ഡി​ൽ ആ​റു റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ വി​ൻ​ഡീ​സി​ന് ക്രി​സ് ഗെ​യ്ലി​നെ ന​ഷ്ട​പ്പെ​ട്ടു. 13 പ​ന്ത് നേ​രി​ട്ട ഗെ​യി​ലി​ന് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാം വി​ക്ക​റ്റി​ൽ എ​വി​ൻ ലൂ​യി​സ്-​ഷാ​യ് ഹോ​പ്പ് സ​ഖ്യം പ​ടു​ത്തു​യ​ർ​ത്തി​യ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടാ​ണ് മി​ക​ച്ച സ്കോ​റി​ന് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 116 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. എ​വി​ൻ ലൂ​യി​സ് 67 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സും സ​ഹി​തം 70 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​യി.

പി​ന്നീ​ട് നാ​ലാം വി​ക്ക​റ്റി​ൽ ഹോ​പ്പ്-​ഹെ​റ്റ്മ​യ​ർ സ​ഖ്യം 83 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹെ​റ്റ്മ​യ​ർ 26 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും സ​ഹി​തം 50 റ​ണ്‍​സെ​ടു​ത്തു. റ​സ​ലി​ന് അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി​ല്ല. പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ ജേ​സ​ണ്‍ ഹോ​ൾ​ഡ​റി​ന്‍റെ വെ​ടി​ക്കെ​ട്ടു ബാ​റ്റിം​ഗാ​ണു വി​ൻ​ഡീ​സി​നെ 300 ക​ട​ത്തി​യ​ത്. 15 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും സ​ഹി​തം ഹോ​ൾ​ഡ​ർ 33 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

സെ​ഞ്ചു​റി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ഹോ​പ്പ് സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​റ​ത്താ​യി. 121 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​തം ഹോ​പ്പ് 96 റ​ണ്‍​സ് നേ​ടി. ഡാ​ര​ൻ ബ്രാ​വോ (15 പ​ന്തി​ൽ 19), ഒ​ഷെ​യ്ൻ തോ​മ​സ് (6) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. ബം​ഗ്ല​ദേ​ശി​നാ​യി മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് സ​യ്ഫു​ദ്ദീ​ൻ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.