ഭുവനേശ്വര്‍ രണ്ടു മത്സരങ്ങളില്‍ കളിക്കില്ല
മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യയുടെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ല. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭുവി പുറത്തിരുന്നാൽ പകരം മുഹമ്മദ് ഷമി കളത്തിലിറങ്ങിയേക്കും. ഷമി ഈ ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടില്ല. അതേസമയം ശിഖർ ധവാന് പിന്നാലെ ഭുവിക്ക് കൂടി പരിക്കേറ്റത് ഇന്ത്യൻ ക്യാന്പിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇനിയൊരു താരത്തിന് കൂടി പരിക്കേൽക്കുന്നത് ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയുണ്ടാക്കുമോ എന്നാണ് ടീം മാനേജ്മെന്റിന്റെ ഭയം.