റോ​യി​ക്ക് ര​ണ്ടു മ​ത്സ​രം ന​ഷ്ട​മാ​കും
മാ​ഞ്ച​സ്റ്റ​ര്‍: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ര്‍ ജേ​സ​ണ്‍ റോ​യി​ക്ക് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ര​ണ്ടു മ​ത്സ​രം ന​ഷ്ട​മാ​കും. ഇ​ട​തു പി​ന്‍ തു​ട​ഞ​ര​മ്പി​നേ​റ്റ പ​രി​ക്കാ​ണ് റോ​യി​യെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് പു​റ​ത്തി​രു​ത്തി​യ​ത്.

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡിം​ഗി​നി​ടെ​യാ​ണ് റോ​യി​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ര്‍ക്ക് ഇ​ന്ന് ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യും 21ന് ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​മു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും.