ജയം തേടി അഫ്ഗാൻ; ഇംഗ്ലണ്ടിന് ബാറ്റിംഗ്
മാഞ്ചസ്റ്റർ: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കളിച്ച നാല് കളികളിലും തോറ്റ അഫ്ഗാന്‍റെ സെമി പ്രതീക്ഷകൾ അവസാനിച്ചതാണ്. ഇന്ന് ഇംഗ്ലണ്ടിനെതിരേ മികച്ച പോരാട്ടമെങ്കിലും ലക്ഷ്യമിട്ടാവും അഫ്ഗാൻ കളത്തിലിറങ്ങുക.

മറുവശത്ത് കരുത്തരായ ഇംഗ്ലണ്ട് ഇന്ന് അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനെതിരേ അപ്രതീക്ഷത തോൽവിയുണ്ടായത് മാത്രമാണ് അവർക്ക് തിരിച്ചടിയുണ്ടാക്കിയത്. ശേഷിച്ച മൂന്ന് മത്സരത്തിലും ആതിഥേയർ അനായാസ വിജയം നേടി. ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ നാലാമതാണ് ഇംഗ്ലീഷ് പട.

പരിക്കേറ്റ ഓപ്പണർ ജസണ്‍ റോയിക്ക് പകരം ജയിംസ് വിൻസിനെയും പേസർ ലിയാം പ്ലങ്കറ്റിന് പകരം ഓൾറൗണ്ടർ മൊയിൻ അലിയെയും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി.